Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വി.ടി.ബൽറാമിനു പൊലീസ് സംരക്ഷണം വേണം; പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്; ജനപ്രതിനിധിക്കു നേരെ ഇങ്ങനെ അതിക്രമമുണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല'; വി.ടി.ബൽറാമിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

'വി.ടി.ബൽറാമിനു പൊലീസ് സംരക്ഷണം വേണം; പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്; ജനപ്രതിനിധിക്കു നേരെ ഇങ്ങനെ അതിക്രമമുണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല'; വി.ടി.ബൽറാമിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃത്താല എംഎൽഎ വി.ടി.ബൽറാമിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു കത്തുനൽകി.

സാമൂഹ്യമാധ്യമത്തിൽ നടത്തിയപരാമർശത്തിന്റെ പേരിൽ വി.ടി.ബൽറാമിനെ സിപിഎം പ്രവർത്തകർ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതുപരിപാടികളിൽ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എംഎൽഎ എന്ന നിലയിലുള്ള കർത്തവ്യം നിർവഹിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് ചെന്നിത്തല ഡിജിപിക്കു നൽകിയ കത്തിൽ പറയുന്നു.

ഭരണഘടന ഉറപ്പു നൽകുന്ന പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്നും ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്കു നേരെ ഇങ്ങനെ അതിക്രമമുണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ചെന്നിത്തല കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP