Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല പാർട്ടി സമ്മേളനങ്ങൾക്കും മറ്റ് കാര്യങ്ങൾക്കുമാണ് മന്ത്രിമാർക്ക് താൽപര്യം;ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാർ എത്തിച്ചേരാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല പാർട്ടി സമ്മേളനങ്ങൾക്കും മറ്റ് കാര്യങ്ങൾക്കുമാണ് മന്ത്രിമാർക്ക് താൽപര്യം;ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാർ എത്തിച്ചേരാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാർ എത്തിച്ചേരാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതു പോലൊരു ഗതികേട് കേരളത്തിന് ഇതിന് മുൻപുണ്ടായിട്ടില്ലെന്നും ് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാർട്ടി സമ്മേളനങ്ങൾക്കും മറ്റ് കാര്യങ്ങൾക്കുമാണ് മന്ത്രിമാർക്ക് താൽപര്യം. മന്ത്രിമാർ എത്താത്തതിനാൽ ഓർഡിനൻസുകൾ വീണ്ടും പുറപ്പെടുവിക്കാൻ കഴിയാതെ പോയത് ദയനീയമാണ്. ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തിരുവനന്തപുരത്തുണ്ടാവുമെന്നാണ് മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത്. പക്ഷേ ഇപ്പോൾ ക്യാബിനറ്റ് യോഗം വിളിച്ചാൽ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാൻ തങ്ങൾക്ക് അർഹതയില്ലെന്ന് മന്ത്രിമാർ തെളിയിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP