Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

"ഫാസിസം ഇതുപോലെ പത്തി വിരിച്ച് ആടിയ ഒരു സമയം ഉണ്ടായിട്ടില്ല: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ലാഘവത്തോടെ ജഡ്ജിമാരെയും മാറ്റുന്നു; ജഡ്ജിക്കെതിരെയുള്ള നടപടി അസാധാരണവും ഞെട്ടിക്കുന്നതും; ഡൽഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന് അർദ്ധരാത്രിയിലാണ് സ്ഥലമാറ്റം ഉത്തരവ് വന്നത്.  ഡൽഹി പൊലീസിനെയും ബിജെപി നേതാക്കളെയും രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് ജഡ്ജിയെ സ്ഥലമാറ്റ ഉത്തരവ് എത്തിയതും. സംഭവത്തിൽ വൻ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നതും. എന്നാൽ, ജഡ്ജിയെ സ്ഥലം മാറ്റിയതിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗവണ്മെന്റിനു ഇഷ്ടമല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ലാഘവത്തോടെ ജഡ്ജിമാരെ സ്ഥലം മാറ്റുന്നു. എക്‌സിക്യൂട്ടീവിന്റെ പരിധിയിലേയ്ക്ക് ജുഡീഷ്യറിയേ കൂടി ചുരുക്കാനുള്ള ഫാസിസിറ്റ് രീതിയാണിതെന്നും. ഷാ - മോദി കൂട്ടുക്കെട്ടിനും, സംഘപരിവാർ ശക്തികൾക്കും വിധേയരായി നിൽക്കുന്നവർ മാത്രം ജുഡീഷ്യറിയിലും മതി എന്ന സന്ദേശമാണിത് നൽകുന്നത്. ഇത് ഭരണഘടനയുടെ നടത്തിപ്പ് തന്നെ ഇല്ലാതാക്കുന്ന ഒന്നാണെന്നും രമേശ് ചെന്നിത്തല ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി വിമർശവുമായി എത്തിയിരുന്നു. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഓർമിപ്പിച്ച് രാഹുൽ ട്വീറ്റ് ചെയ്തു. 'സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓർക്കുന്നു' രാഹുൽ ട്വീറ്റ് ചെയ്തു. അമിത് ഷാ ആരോപണ വിധേയനായ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത് ട്വീറ്ററിൽ കുറിച്ചിരുന്നു.

 

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം...

ഡൽഹി കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത കേന്ദ്രസർക്കാരിനേയും, ഡൽഹി പൊലീസിനേയും നിശിതമായി വിമർശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജിയെ പാതിരാത്രിക്ക് സ്ഥലം മാറ്റിയ നടപടി അസാധാരണവും ഞെട്ടിക്കുന്നതുമാണ്. സ്വതന്ത്ര ഭാരതത്തിൽ ഫാസിസം ഇതുപോലെ പത്തി വിരിച്ച് ആടിയ ഒരു സമയം ഉണ്ടായിട്ടില്ല. സ്വതന്ത്രവും നീതിയും ന്യായവും ഉറപ്പു വരുത്തുന്നതുമായ നിയമനടത്തിപ്പ് ഇന്ത്യയിൽ അസാധ്യമായിരിക്കുന്നു. നിഷ്പക്ഷരായ ന്യായാധിപന്മാർ ക്രൂശിക്കപ്പെടുന്നു.

ഗവണ്മെന്റിനു ഇഷ്ടമല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ലാഘവത്തോടെ ജഡ്ജിമാരെ സ്ഥലം മാറ്റുന്നു. എക്‌സിക്യൂട്ടീവിന്റെ പരിധിയിലേയ്ക്ക് ജുഡീഷ്യറിയേ കൂടി ചുരുക്കാനുള്ള ഫാസിസിറ്റ് രീതിയാണിത്. ഷാ - മോദി കൂട്ടുക്കെട്ടിനും, സംഘപരിവാർ ശക്തികൾക്കും വിധേയരായി നിൽക്കുന്നവർ മാത്രം ജുഡീഷ്യറിയിലും മതി എന്ന സന്ദേശമാണിത് നൽകുന്നത്. ഇത് ഭരണഘടനയുടെ നടത്തിപ്പ് തന്നെ ഇല്ലാതാക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ നിലനില്പും അപകടത്തിലാക്കുന്ന ഈ കാടത്തത്തെ അപലപിക്കുന്നു '

സുപ്രീംകോടതി ഇനിയും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ, ജനങ്ങൾക്ക് നിയമ വാഴ്ചയിൽ ഉള്ള എല്ലാ വിശ്വാസവും നഷ്ടപ്പെടും.

It is absolutely Shocking that a judge who has made strong comments against BJP leaders in Delhi riots has been transferred overnight.Such an incident is unheard of in any liberal democracy.This decision strikes at the very base of independence of judiciary.It is a step to saage our democracy.Time ripe for Supreme Court of India to assert for Judicial Independence

#GodSaveIndianJudiciary

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP