Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിനെ കുറ്റം പറഞ്ഞ സോളാർ കമ്മീഷനെ വിമർശിച്ച് ആഭ്യന്തര മന്ത്രി; കമ്മീഷനു ജാഗ്രതക്കുറവ്; സുരക്ഷ ഒരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടില്ല; നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചെന്നിത്തല

പൊലീസിനെ കുറ്റം പറഞ്ഞ സോളാർ കമ്മീഷനെ വിമർശിച്ച് ആഭ്യന്തര മന്ത്രി; കമ്മീഷനു ജാഗ്രതക്കുറവ്; സുരക്ഷ ഒരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടില്ല; നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചെന്നിത്തല

തിരുവനന്തപുരം: ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കൊണ്ടുപോയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച സോളാർ കമ്മീഷന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. വിവാദ സിഡി കണ്ടെടുക്കാൻ ബിജുവിനെ കൊണ്ടുപോയപ്പോൾ ജാഗ്രതക്കുറവുണ്ടായെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.

ഇക്കാര്യത്തിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ല. കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെ മറ്റു സംസ്ഥാനത്തേക്കു കൊണ്ടുപോയപ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സോളാർ കമ്മിഷൻ പാലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രതി രക്ഷപ്പെട്ടിരുന്നെങ്കിൽ പൊലീസിനു പഴി കേൾക്കേണ്ടിവന്നേനെ. പ്രതി രക്ഷപ്പെട്ടിരുന്നുവെങ്കിൽ കമ്മീഷൻ എന്തുചെയ്യുമായിരുന്നു. ഇക്കാര്യത്തിൽ കമ്മീഷൻ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും, ഡിജിപിയടക്കമുള്ളവർ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സിഡികൾ കണ്ടെടുക്കുവാൻ കോയമ്പത്തൂരിലേക്ക് നടത്തിയ യാത്ര പൊലീസും മാദ്ധ്യമങ്ങളും ചേർന്ന് ആഘോഷമാക്കിയതുകൊണ്ടാണ് നിർണായക തെളിവുകൾ കണ്ടെടുക്കാൻ കഴിയാതിരുന്നതെന്ന് ഇന്നലെ സോളാർ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായി ആരോപിക്കപ്പെട്ട ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പറയപ്പെടുന്ന സിഡികൾ പിടിച്ചെടുക്കുവാൻ സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി പ്രത്യേക സംഘം കഴിഞ്ഞദിവസം കോയമ്പത്തൂരിലെത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതിനു പിന്നാലെയാണു കമ്മീഷൻ പൊലീസിനെയും മാദ്ധ്യമങ്ങളെയും വിമർശിച്ചു രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP