1 usd = 71.15 inr 1 gbp = 92.29 inr 1 eur = 81.10 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.62 inr

Jan / 2019
18
Friday

കേന്ദ്ര സർക്കാരിന് മെമോറാണ്ടം നൽകാൻ പോലും കഴിയാത്ത വിധത്തിൽ ഭരണ സ്തംഭനം; സംസ്ഥാനത്ത് ഭരണ അരാജകത്വം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തകിടം മറിഞ്ഞു; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

September 12, 2018 | 06:30 PM IST | Permalink



കേന്ദ്ര സർക്കാരിന് മെമോറാണ്ടം നൽകാൻ പോലും കഴിയാത്ത വിധത്തിൽ ഭരണ സ്തംഭനം;  സംസ്ഥാനത്ത് ഭരണ അരാജകത്വം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തകിടം മറിഞ്ഞു;  സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് മെമോറാണ്ടം നൽകാൻ പോലും കഴിയാത്ത വിധത്തിൽ സംസ്ഥാനത്ത് പൂർണ്ണമായ ഭരണ സ്തംഭനമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.എന്നിട്ടും ഭരണ സ്തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണ്. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതൽ കിട്ടിയിട്ടില്ല. അതിന് വേണ്ടി കേന്ദ്രത്തിന് മെമോറാണ്ടം തയ്യാറാക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് വിവിധ വകുപ്പുകൾ നടത്തുന്നു എന്ന് പറയുന്നതല്ലാതെ അത് എങ്ങും എത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്ചയായി മന്ത്രിസഭാ യോഗം ചേരാൻ കഴിയാത്തതിനാൽ നയപരമായ ഒരൊറ്റ തീരുമാനവും എടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. മന്ത്രിസഭാ ഉപസമിതി ചേരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. പക്ഷേ ഉപസമിതിക്ക് നയപരമായ തീരുമാനമെടുക്കാനോ അവ സർക്കാർ ഉത്തരവായിറക്കി നടപ്പാക്കാനോ കഴിയില്ല. ക്യാബിനറ്റിന്റെ അധികാരം ഉപസമിതിക്കുണ്ടോ എന്ന് വ്യക്തമാക്കണം.

സംസ്ഥാനത്തിന്റെ അടിത്തറ തകർത്ത പ്രളയത്തിൽ നിന്ന് സംസ്ഥാനം കരകയറേണ്ട അതീവ നിർണ്ണായകമായ സമയത്ത് സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടായിരിക്കുന്നത് മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണ്. ഭരണത്തിന്റെ തലപ്പത്ത് നാഥനില്ലാത്ത അവസ്ഥ വന്നതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനുള്ള പ്രവർത്തനങ്ങളൊന്നും മുന്നോട്ട് നീങ്ങുന്നില്ല. എന്തിന് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അത്യാവശ്യ ചെലവ്ക്ക് കൊടുക്കാമെന്ന് പറഞ്ഞ 10000 രൂപ പോലും എല്ലാവർക്കും കിട്ടിയിട്ടില്ല. ഈ തുക അനർഹർ തട്ടിയെടുക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

പ്രളയം കഴിഞ്ഞ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മറ്റ് ദുരിതാശ്വാസ സഹായങ്ങളൊന്നും വിതരണം ചെയ്തിട്ടില്ല. എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാർക്ക് 10 ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ആർക്കും നൽകിയിട്ടില്ല. പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പായിട്ടില്ല. ഇതിന് നടപടി എടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴുക്കൻ മട്ടിൽ പറയുന്നത്. എന്തു നടപടിയാണെടുത്തത്? ഇതിനായി ബാങ്കുകളുടെ കൺസോർഷ്യം ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് എന്തായി? മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷവും സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷവും നൽകുമെന്ന് പറഞ്ഞെങ്കിലും അതും കിട്ടിയിട്ടില്ല.

പ്രളയക്കെടുതിയിൽ തകർന്ന പമ്പയുടെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. അവിടെ ബെയ്ലി പാലം പണിയുന്നതിന് സൈന്യത്തിന് കത്ത് നൽകിയോ? പമ്പയുടെ പുനർനിർമ്മാണം ദേവസ്വം ബോർഡിനെക്കൊണ്ട മാത്രം കഴിയില്ലെന്ന് ബോർഡ് അറിയിച്ചിട്ടും സംസ്ഥാന സർക്കാർ ധനസഹായം ലഭ്യമാക്കിയോ? ഇത്രയും രൂക്ഷമായ ഒരു പ്രകൃതി ദുരന്തത്തിന് ശേഷം മുഖ്യമന്ത്രി ദീർഘമായി സംസ്ഥാനം വിട്ടു പോകുമ്പോൾ ഭരണച്ചുമതല മറ്റാരെയെങ്കിലും ഏല്പിക്കാതെ പോയത് വലിയ വീഴ്ചയാണ്.

ഇ.പി.ജയരാജനെ മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കാൻ അനുവദിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അതിന് കഴിയാതെ വരുന്നത് എന്തു കൊണ്ടാണ്? ആരാണ് തടസ്സം നിൽക്കുന്നത്? ജയരാജൻ അദ്ധ്യക്ഷത വഹിക്കുന്നത് സിപിഎമ്മിലെ മുതിർന്ന മന്ത്രിമാർക്ക് ഇഷ്ടമല്ലാത്തതാണോ കാരണം? അതോ ജയരാജന് ഈ ചുമതല നൽകിയ വിവരം സിപിഐക്കാരെ അറിയിക്കാത്തതിനാൽ അവർ സഹകരിക്കാത്തതാണോ? മുഖ്യമന്ത്രിയുടെ ഓഫീസ് അതിനൊന്നും വിശദീകരണം നൽകുന്നില്ല. ഭരണ രംഗത്ത് ആശയക്കുഴപ്പം കൊടുമ്പിരിക്കൊള്ളുകയാണ്. യുവജനോത്സവങ്ങളും ചലച്ചിത്രമേളയും മറ്റും വേണ്ടെന്ന് വച്ചു കൊണ്ട് ഉത്തരവിറക്കി.

പിന്നീട് അവ തിരുത്തി. വേണ്ടത്ര ആലോചനയില്ലാതെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ദുരിതാശ്വസ നിധിക്ക് പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൊണ്ട് ഉത്തരവിട്ടത് മറ്റൊരു കാര്യം. പിന്നീട് അത് തിരുത്തി. എന്തിന് തിരുത്തി. മന്ത്രിമാർ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്. മന്ത്രിമാർ പരസ്യമായി ഏറ്റു മുട്ടുന്നു. ഉയർന്ന ഉദ്യോഗസ്ഥന്മാർ മന്ത്രിമാരെ കളിയാക്കുന്നു. ആകപ്പാടെ ഭരണ തലത്തിൽ അരാജകത്വമാണ് നിലനിൽക്കുന്നത്. ഇതിനെക്കുറിച്ച് പറയുമ്പോൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുന്നത് നല്ലതല്ല. ഇപ്പോഴത്തെ നിർണ്ണായ ഘട്ടത്തിൽ വീഴ്ച കൂടാതെ കാര്യങ്ങൾ നടന്നു പോകുന്നതിനും പ്രളയക്കെടുതിയിൽപ്പെട്ട ജനങ്ങൾക്ക് സഹായം ലഭ്യമാകുന്നതിനുമാണ് പ്രതിപക്ഷം ഇവ ചൂണ്ടിക്കാട്ടുന്നത്.

വിദേശത്തിരുന്നു കൊണ്ട് മുഖ്യമന്ത്രി ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയൽ കൈകാര്യം ചെയ്യുന്നതിനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. അങ്ങനെയെങ്കിൽ പിന്നെ വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം കൂടി നടത്തിക്കൂടെയായിരുന്നോ? വെറുതെ ഇ.പി.ജയരാജന് ആശ കൊടുക്കണമായിരുന്നോ? മുഖ്യമന്ത്രി ചികിത്സക്ക് പോകുന്നതിൽ തെറ്റില്ല. പക്ഷേ അതിന്റെ പേരിൽ ഭരണ സ്തംഭനമുണ്ടാകുന്നത് ശരിയല്ല. പ്രത്യേകിച്ച് സംസ്ഥാനം ആപത്തിൽപ്പെട്ടു കിടക്കുമ്പോൾ ഭരണം കൂടി ഇല്ലാതാകുന്നത് സംസ്ഥാനത്തെ കൂടുതൽ അപകടത്തിലെത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവും സഹോദരനും ഇല്ലെന്ന് അറിഞ്ഞ് പ്ലാനിങ്; അർദ്ധരാത്രി വീട്ടിലെത്തി അമ്മികുഴ കൊണ്ട് കതകു തകർത്ത് 22കാരിയെ ബലാത്സംഗം ചെയ്തു; രോഗക്കിടക്കിയിലെ അമ്മയെ പീഡിപ്പിച്ചപ്പോൾ മകൾ കമ്പിവടിയുമായി അക്രമത്തിന് മുതിർന്നു; വാക്കത്തിക്ക് വെട്ടി കൊന്ന് ശവശരീരത്തിലും സംതൃപ്തി കണ്ടെത്തി; ഏഴുമാസം പ്രായമായ കുഞ്ഞ് വിശന്നുകരഞ്ഞ് ഇഴഞ്ഞു പുറത്തിറങ്ങിയപ്പോൾ ക്രൂരത പുറത്തെത്തി; രാജേന്ദ്രന് പിന്നാലെ ജോമോനും വധശിക്ഷ കിട്ടുമ്പോൾ വണ്ടിപ്പെരിയാറുകാർക്ക് ആശ്വാസം
ഹോംവർക്ക് നന്നായി ചെയ്തപ്പോൾ യുഎഇ സന്ദർശനത്തിൽ ഷൈൻ ചെയ്തു; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ പ്രകടനപത്രികയും ഉഷാറാക്കാൻ ഫാസ്റ്റ് ഡ്രൈവുമായി രാഹുൽ ഗാന്ധി; തൊഴിലില്ലായ്മയും കർഷകപ്രശ്‌നവും കോൺഗ്രസിന്റെ സ്‌പെഷ്യൽ ഫോക്കസ്; മാനിഫെസ്റ്റോ തയ്യാറാക്കാൻ രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരുമായി പലവട്ടം കൂടിയാലോചന; തൊഴിലില്ലായ്മ ഗുരുതര പ്രശ്‌നമെന്ന കോൺഗ്രസ് നിലപാട് ശരിവയ്ക്കുന്ന മുൻ ആർബിഐ ഗവർണർ ഇനി രാഹുൽ ബ്രിഗേഡിനൊപ്പം കൈകോർത്തുനീങ്ങും
ഒന്നരലക്ഷം കൊടുത്താൽ എട്ട് ലക്ഷം ശമ്പളമുള്ള ജോലി; 80 ശ്രീലങ്കൻ അഭയാർത്ഥികളും 150 ഡൽഹിക്കാരും പോയത് ന്യൂസിലണ്ടിലേക്ക്; സംഘത്തിൽ സ്ത്രീകളും കുട്ടികളും അടമുള്ളവർ; കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച ബാഗുകളും സംഘത്തിന്റേത് തന്നെ; മനുഷ്യക്കടത്തിന് പിന്നിലെ ബുദ്ധികേന്ദ്രം കോവളത്തുകാരൻ ശ്രീകാന്ത്; ബംഗാൾ ഉൾക്കടലിലൂടെ ക്രിസ്മസ് ദ്വീപിലേക്കും ആളുകളെ കടത്തും
ദർശനം ഇന്നും നാളേയും കൂടി മാത്രം; 20ന് രാവിലെ ആറിന് നട അടയ്ക്കും; അവസാന രണ്ട് ദിവസങ്ങളിൽ യുവതികളെ നേർവഴി കയറ്റാൻ പൊലീസ് നീക്കമെന്ന അഭ്യൂഹത്തെ തുടർന്ന് പമ്പ മുതൽ സന്നിധാനം വരെ തമ്പടിച്ചിരിക്കുന്നത് അനേകം സംഘപരിവാറുകാർ; ഒന്നും ചെയ്യാനാവാതെ പൊലീസ്; വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മണ്ഡല-മകര വിളക്ക് കാലത്തിന് പരിസമാപ്തിയാകുന്നു  
അന്ധവിശ്വാസമെന്ന കരിനിഴൽ വീണ് കാവ്യയുടെ സ്വപ്നം; ദരിദ്ര മാതാപിതാക്കളോട് വാശിപിടിച്ച് സ്വന്തമാക്കി ശൗചാലയം അന്ധവിശ്വാസത്തിന്റെ പേരുപറഞ്ഞെത്തിയ നാട്ടുകാർ ഉപയോഗിക്കാൻ പാടില്ലെന്ന് വിലക്കി; കക്കൂസ് പണിതത് കാലങ്ങളായി നാഗസഞ്ചാരമുള്ള സ്ഥലത്തെന്ന് മുട്ടാപ്പോക്ക്; എല്ലാവീട്ടിലും ശൗചാലയമെന്ന വികസനം ഉയർത്തുന്ന പ്രധാനമന്ത്രി ഈ കഥയൊന്ന് കേൾക്കണം
ആഡംബരത്തിന്റെ അവസാന വാക്ക് ഇപ്പോ സുരക്ഷയുടെയും; മക്കൾക്കും ഭാര്യയ്ക്കും സുരക്ഷയൊരുക്കാൻ അംബാനി ഉപയോഗിക്കുന്നത് 16കോടിയുടെ കാറുകൾ; പുത്രന്മാരുടെ യാത്ര രണ്ട് ബെന്റ്‌ലി ബെന്റൈഗയിൽ; അകമ്പടിയായി നാലു റേഞ്ച് റോവർ ഡിസ്‌കവറിയും ഒരു റേഞ്ച് റോവറും ആറ് ഫോഡ് എൻഡേവറും മൂന്ന് റേഞ്ച് റോവർ സ്‌പോർട്ടും രണ്ട് ബിഎംഡബ്ല്യു എക്‌സ് 5 വും
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
ചെറിയ കളികളിലൂടെ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി; മഞ്ജുവിനെ വിവാഹം കഴിച്ചതിലൂടെ ഭാര്യയിൽ അവകാശം ഉറപ്പിക്കാൻ വീട്ടിലിരുത്തി; ദിനേശ് പണിക്കരെ അഴിക്കുള്ളിലാക്കി പ്രതികാരയാത്രയ്ക്ക് തുടക്കമിട്ടു; ഉദയപുരം സുൽത്താനെ രക്ഷിക്കാനെത്തിയ നിർമ്മാതാവിനെ കുടുക്കിയത് ചതിയിലൂടെ; ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ! പല്ലിശേരിയുടെ പരമ്പരയിലെ നാലാം ഭാഗം
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
ആറു വയസ് മുതൽ ദിവസവും നാലു തവണ പിതാവിന്റെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായി ! 'രണ്ടു തവണ ഗർഭം ധരിച്ച ഞാൻ പതിമൂന്നാം വയസിൽ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു; ഗൂഗിളിൽ നോക്കി ഗർഭം അലസിപ്പിക്കാനുള്ള വഴികൾ തിരഞ്ഞ് അച്ഛൻ നിർബന്ധിച്ച് ചെയ്യിപ്പിച്ചത് കഠിന വ്യായാമങ്ങൾ'; താൻ വർഷങ്ങളായി അനുഭവിച്ച നരകയാതന തുറന്ന് പറഞ്ഞ് 18കാരി ഷാനോൺ
കൂട്ടുകാരിയുടെ കല്യാണത്തിന് പോകും വഴി ഫേസ്‌ബുക്ക് വീഡിയോയിൽ പെൺകുട്ടികൾ പറഞ്ഞത് കുസൃതി കാര്യങ്ങൾ; തട്ടമിട്ട കുട്ടികളുടെ തമാശപറച്ചിൽ കാര്യമായെടുത്ത് ആങ്ങളമാരുടെ സൈബർ ആക്രമണം; നാടിനെ അവഹേളിച്ചെന്ന് പറഞ്ഞ് കുപിതനായി വരന്റെ കൂട്ടുകാരും ഗ്രാമവാസികളും; അവഹേളനം ഭീഷണിയിലേക്ക് നീങ്ങിയതോടെ സംഭവം അവസാനിച്ചത് പൊലീസ് കേസിൽ; മലപ്പുറത്തെ കല്യാണം കൂടാൻ പോയ പെൺകുട്ടികൾ പുലിവാല് പിടിച്ച കഥ ഇങ്ങനെ
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!