Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പാട് ജനകീയ സമരം : 'ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടത്'; സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി ജയരാജനോട് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ആലപ്പാട് ജനകീയ സമരം : 'ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടത്'; സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി ജയരാജനോട് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലപ്പാട് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ നടക്കുന്ന ജനകീയ സമരങ്ങളെ ആക്ഷേപിച്ച മന്ത്രി ഇ.പി. ജയരാജനെതിരെയാണ് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല തുറന്നടിച്ചു. ആലപ്പാട് നാളെ സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പാട്ടെ കരിമണൽ വിരുദ്ധ സമരം തള്ളിയാണ് നേരത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തിയത്. കരിമണൽ ഖനനമല്ല, സുനാമിയാണ് ആലപ്പാടിനെ തകർത്തത്. ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുള്ളവരാണെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു. ഖനനം നിയമപരമായാണ് നടക്കുന്നത്. ഖനനം നിർത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ഖനനം നിയമപരമാണെന്ന് അത് നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് (ഐ.ആർ.ഇ) സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഖനനം നിർത്തി ചർച്ചയില്ല. സമരക്കാർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കും. കരിമണൽ കൊള്ളക്കാർക്ക് വേണ്ടി പൊതുമേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഇ.പി ജയരാജൻ ആരോപിച്ചു. മണൽക്കടത്തുകാർ സമരത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കും. ആലപ്പാട് സമരത്തിനും വിവാദത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു. ഐ.ആർ.ഇയ്ക്കെതിരെ ഖനന നിയമം ലംഘിച്ചതായി ഒരു പരാതിയുമില്ല.

ഐ.ആർ.ഇയും കെ.എം.എം.എല്ലും പൂട്ടില്ലെന്നും തീരം കാക്കാൻ കടൽ ഭിത്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.കൊല്ലം ആലപ്പാട്ടെ കരിമണൽ ഖനനം നിർത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. ആലപ്പാട് സമരക്കാരുമായി ഈ മാസം 16ന് മുഖ്യമന്ത്രി ചർച്ച വിളിച്ചിട്ടുണ്ട്. എന്നാൽ ഖനനം നിർത്താതെ ചർച്ചയില്ലെന്ന നിലപാടിലാണ് സമരക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP