Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖ്യമന്ത്രിക്ക് ഹിറ്റ്‌ലറുടെ നയം; ഗെയിൽ സമരക്കാരെ അടിച്ചമർത്തി കൊല്ലാക്കൊല ചെയ്യാനാണ് ശ്രമമെങ്കിൽ യുഡിഎഫ് സമരം ഏറ്റെടുക്കും; പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ഹിറ്റ്‌ലറുടെ നയം; ഗെയിൽ സമരക്കാരെ അടിച്ചമർത്തി കൊല്ലാക്കൊല ചെയ്യാനാണ് ശ്രമമെങ്കിൽ യുഡിഎഫ് സമരം ഏറ്റെടുക്കും; പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല

രഞ്ജിത് ബാബു

കണ്ണൂർ: കോഴിക്കോട് മുക്കത്ത് പാചക വാതക പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട സമരക്കാരെ അടിച്ചമർത്തി കൊല്ലാക്കൊല ചെയ്യാനാണ് മുഖ്യമന്ത്രി പിണറായിയുടെ ശ്രമമെങ്കിൽ യു.ഡി.എഫ് .സമരം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനകീയ സമരത്തെ അടിച്ചമർത്തുന്നതിന് പകരം ചർച്ചയിലൂടെ പരിഹാരം കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അതിനു പകരം അദ്ദേഹം ഹിറ്റ്‌ലറുടെ നയമാണ് സ്വീകരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പടയൊരുക്കം യാത്രയുടെ ജില്ലയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

യു.ഡി.എഫ് ഭരണകാലത്ത് ഗെയിലിനെതിരെ പ്രക്ഷോഭം നടത്തിയത് താമരശ്ശേരിയിലെ എൽ.ഡി.എഫ് എം.എൽ. എ യായിരുന്നു. എന്നാൽ ഇപ്പോൾ എൽ.ഡി.എഫ് നിലപാട് മാറ്റിയിരിക്കയാണ്. സമരക്കാരെ അടിച്ചമർത്തി പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് ശ്രമം. ഇപ്പോൾ യു.ഡി.എഫ് സമരം ഏറ്റെടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

പരസ്പരം കൊലവിളി നടത്തുന്ന സിപിഐ. (എം) ഉം ബിജെപി.യും ഇപ്പോൾ കൈപിടിച്ചു നടക്കുകയാണ്. ബിജെപി. വളർന്നാലും കോൺഗ്രസ്സ് തകരണമെന്നാണ് സിപിഐ.(എം) ന്റെ മോഹം. ബിജെപി.യും അതു തന്നെ പറയുന്നു. ബംഗാളിൽ സിപിഐ.(എം) ന്റെ മുഖ്യ ശത്രു ബിജെപി.യാണ്. എന്നാൽ കേരളത്തിൽ സിപിഐ.(എം) ന്റെ മുഖ്യ ശത്രുവിന്റെ സ്ഥാനത്ത് കോൺഗ്രസ്സാണുള്ളത്. പല സംസ്ഥാനങ്ങളിലും പല നിലപാടാണ് സിപിഐ.(എം) സ്വീകരിക്കുന്നത്. ഇവരാണോ മതേതരത്വം സംരക്ഷിക്കുന്നവർ. ചെന്നിത്തല ചോദിച്ചു.

ബിജെപി. പ്രസിഡണ്ട് അമിത് ഷാ യ്ക്ക് നൽകിയ വരവേൽപ്പ് തന്നെ അത് തെളിയിക്കുന്നു. അദ്ദേഹത്തിന്റെ കാലിൽ ഒരു മുള്ളുപോലും കൊള്ളാതിരിക്കാൻ റോഡുകൾ അടിച്ചു വെടിപ്പാക്കി. ബസ്സ് സ്റ്റാൻഡ് അടച്ചിട്ടു. വിദ്യാലയങ്ങൾക്ക് അവധി നൽകി. ഒരു എം. പി മാത്രമാണ് അമിത് ഷാ. എന്നിട്ടും ഇങ്ങിനെയൊരു വരവേൽപ്പ് നൽകാൻ കാരണമായത് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതാണ്.
ബിജെപി.യെ വളർത്തുന്ന സമീപനമാണ് സിപിഐ.(എം) ഉം മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്. വ്യാജ സി.ഡി. കേസിൽ കുമ്മനത്തിനെതിരെ കേസില്ല. മതവിദ്വേഷം പ്രസംഗിച്ച ശശികല ടീച്ചർക്കും കെ.സുരേന്ദ്രനും എതിരെ നടപടിയേ ഇല്ല. എന്നാൽ ലഘു ലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു.

പടയൊരുക്കം യാത്രക്ക് എങ്ങും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യാത്രയുടെ മുന്നോടിയായി സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മുന്നൊരുക്കം എന്ന പേരിൽ കലാജാഥയും സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നാടകവും മറ്റും അവതരിപ്പിച്ചാണ് പടയൊരുക്കം ജാഥക്ക് മാറ്റു കൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP