Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'വോട്ടിങ് മെഷീനെ പറ്റി പരാതി പറയുന്നവർക്കെതിരായ കേസ് അംഗീകരിക്കാനാവില്ല'; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ രമേശ് ചെന്നിത്തല; 'പരാതിക്കാർ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്നത് ശരിയല്ലെ'ന്നും പ്രതിക്ഷ നേതാവ്

'വോട്ടിങ് മെഷീനെ പറ്റി പരാതി പറയുന്നവർക്കെതിരായ കേസ് അംഗീകരിക്കാനാവില്ല'; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ രമേശ് ചെന്നിത്തല; 'പരാതിക്കാർ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്നത് ശരിയല്ലെ'ന്നും പ്രതിക്ഷ നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് മെഷീനെ പറ്റി പരാതി പറയുന്നവർക്കെതിരായ കേസ് അംഗീകരിക്കാനാവില്ലെന്നും പരാതിക്കാർ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്ന്ത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടിങ്ങിൽ ക്രമക്കേട് ആരോപിക്കുന്നവർ അത് തെളിയിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കറാം മീണ അറിയിച്ചിരുന്നു.

പരാതികൾ പ്രിസൈഡിങ് ഓഫിസർ എഴുതിവാങ്ങണം. പരാതി തെറ്റെന്ന് തെളിഞ്ഞാൽ പരാതിക്കാരനെ പൊലീസിൽ ഏൽപ്പിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം ബൂത്തിലെ വോട്ടർ എബിനെതിരെയാണ് കേസെടുത്തു. പരാതി ഉന്നയിച്ചിട്ട് ടെസ്റ്റ് വോട്ടിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് കേസെടുത്തത്.

സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തുന്നതിന് ഇടയിലും വ്യാപകമായ പരാതികളാണ് വിവിധ സ്ഥലങ്ങളിൽ നിന്നും ഉയരുന്നത്. വിവിപാറ്റുകളെ കുറിച്ചും വോട്ടിങ് മിഷീനുകളിൽ ഒരു പാർട്ടിക്ക് രേഖപ്പെടുത്തുമ്പോൾ മറ്റൊരു പാർട്ടിക്ക് വോട്ട് വീഴുന്നു എന്ന ആരോപണം വ്യാപകമാണ്. എന്നാൽ പലസ്ഥലങ്ങളിലും വോട്ടിങ് തടസ്സപ്പെടുത്തുന്നതിനായി ഇല്ലാത്ത ആരോപണങ്ങൾ ഉയരുന്നുമുണ്ട്. ഇത്തരത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണോ എന്ന് അറിയാൻ സത്യവാങ് മൂലം എഴുതി വാങ്ങിയ ശേഷം ടെസ്റ്റ് വോട്ടുകൾ നടത്തുകയാണ്.

തിരുവനന്തപുരത്ത് കോവളത്തും ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി ഉയർന്നിരുന്നു. കോവളം നിയോജകമണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നതായാണ് പരാതി ഉയർന്നത്. കോവളം ചൊവ്വരയിലെ 151-ാം നമ്പർ ബൂത്തിൽ 76 പേർ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഹരിദാസ് എന്ന വോട്ടറാണ് വോട്ട ശേഷം പരാതി ഉന്നയിച്ചത്. പ്രതിഷേധത്തെ തുടർന്ന് നിർത്തി വച്ച പോളിങ് വെറെ വോട്ടിങ് യന്ത്രമെത്തിച്ച ശേഷമാണ് പുനരാരംഭിക്കാൻ കഴിഞ്ഞത്. എന്നാൽ വോട്ടിങ് മിഷീനിൽ തിരിമറി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ് എന്ന് ജില്ലാ കളക്ടർ കെ വാസുകി പറഞ്ഞിരുന്നു.

വോട്ടിങ് സംബന്ധിച്ച പരാതി ഉയർന്നാൽ ടെസ്റ്റ് വോട്ട് ചെയ്ത് പരാതി പരിശോധിക്കാൻ സംവിധാനമുണ്ട്. എന്നാൽ തെറ്റെന്ന് തെളിഞ്ഞാൽ പൊലീസ് കേസാവുമെന്നതിനാൽ പരാതി ഉന്നയിച്ച് രംഗത്തെത്തിയ ഹരിദാസ് പരാതിയിൽ ഉറച്ചുനിന്നില്ല. എന്നാൽ പ്രശ്നം യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തു. മോക് പോളിംഗിനിടെ പ്രശ്നം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നാണ് വിവരം. പരാതി ഉയരും മുൻപ് പോൾ ചെയ്ത 76 വോട്ടിന്റെ വിവിപാറ്റ് സ്ലിപ്പ് പരിശോധിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP