Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതീപ്രവേശനം: ധൈര്യമുണ്ടെങ്കിൽ മോദിയോട് പറഞ്ഞു ഓർഡിനൻസ് കൊണ്ടുവരട്ടെ; സന്നിധാനത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ശ്രമം; ആർ.എസ്.എസിനെ പരസ്യമായി വെല്ലുവിളിച്ച് ചെന്നിത്തല

ശബരിമല യുവതീപ്രവേശനം: ധൈര്യമുണ്ടെങ്കിൽ മോദിയോട് പറഞ്ഞു ഓർഡിനൻസ് കൊണ്ടുവരട്ടെ; സന്നിധാനത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ശ്രമം; ആർ.എസ്.എസിനെ പരസ്യമായി വെല്ലുവിളിച്ച് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ആർ.എസ്.എസിനെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ കലാപഭൂമിയാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു ഓർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.പ്രശ്‌നം ആളിക്കത്തിക്കാൻ മാത്രമാണ് ബിജെപി -ആർഎസ്എസ് -സിപിഎം സംഘടകൾ ചെയ്യുന്നത്. കേന്ദ്രസർക്കാരിന് നിസാരമായി പരിഹരിക്കാവുന്ന പ്രശ്നമാണ് സംസ്ഥാനത്ത് ആളിക്കത്തിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാൻ സംഘപരിവാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ അവർ അറിയിച്ചു. വിധിവന്നപ്പോൾ ആദ്യം അനുകൂലിച്ച ആർഎസ്എസ് മേധാവി മോഹൻഭഗവത് മുതൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള വരെ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. നാണമുണ്ടെങ്കിൽ ആർഎസ്എസ് മോദിയോട് പറഞ്ഞു പറഞ്ഞു ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരുകയാണ് വേണ്ടത്.

ജന്മഭൂമിയിൽ ശബരിമല സ്ത്രീപ്രവേശനത്തിനു അനുകൂലമായി ലേഖനം എഴുതിയ സംഘപരിവാർ ശക്തികൾ ഇപ്പോൾ ശബരിമലയിൽ കലാപ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ആർഎസ്എസ് -ബിജെപി സമരങ്ങൾക്ക് ഇന്ധനം പകരുന്ന ജോലിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.യുഡിഎഫ് വിശ്വാസികളോടൊപ്പമാണ് അതെ സമയം അക്രമം അംഗീകരിക്കില്ല.ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തന്നെയാണ് യുഡിഎഫ് നിലപാട്. നിലപാടിൽ നിന്നും മലക്കംമറിയുന്ന ബിജെപിയെ പോലെ അല്ല യുഡിഎഫ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച പിണറായി സർക്കാരാണ് ശബരിമലയിലെ കുഴപ്പത്തിന് തുടക്കമിട്ടത്. നിരീശ്വരവാദം പുറമെ പറയുകയും വീട്ടിൽ ശത്രുസംഹാരപൂജയും അമ്പലത്തിൽ പൂമൂടലും നടത്തുന്ന കോടിയേരി ബാലകൃഷ്ണനെ പോലുള്ളവരുടെ നിലപാടാണ് ആർ.എസ്.എസിന് ഊർജ്ജം പകരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP