Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഎസ്ഐ. പി.സി. ബാബുവിന്റെ ആത്മഹത്യയിൽ എസ് ഐക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല; ഇത് പോലൊരു അനുഭവം ആർക്കും ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ്

എഎസ്ഐ. പി.സി. ബാബുവിന്റെ ആത്മഹത്യയിൽ എസ് ഐക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല; ഇത് പോലൊരു അനുഭവം ആർക്കും ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: മാനസിക പീഡനത്തെ തുടർന്ന് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ് ഐ ആർ രാജേഷിനെ സർവീസിൽ നിന്നും മാറ്റി നിർത്തി ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി. സി ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവത്തിൽ മാതൃകാപരമായ നടപടികളാണ് ആവശ്യമെന്നും ഇദ്ദേഹത്തിന്റെ വാട്‌സ്ആപ്പ് സന്ദേശം മുൻനിർത്തി ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി ഇത്തരം ഒരു അനുഭവം ഒരു പൊലീസുകാരനും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഡിജിപിയെ ഫോണിൽ വിളിച്ച് ഈ ആവശ്യമുന്നയിച്ച ശേഷം നാളെ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കാണും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. പി.സി. ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത മാനസിക സമ്മർദമായിരുന്നു. നടുവേദനയെ തുടർന്ന് കൃത്യമായി മെഡിക്കൽ സർട്ടിഫിക്കറ്റുകളും നൽകിയെങ്കിലും അവ അനുവദിക്കാതിരുന്നതും ബാബുവിനെ കൂടുതൽ സമ്മർദത്തിലാക്കി. നടുവേദനയെ തുടർന്നാണ് ബാബു ലീവെടുത്തിരുന്നത്. 15 ദിവസം മുൻപ് ചാർജെടുത്ത സിഐ., ബാബുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പൊലീസ് അസോസിയേഷൻ ഭാരവാഹികളും ബന്ധുക്കളും സുഹൃത്തുക്കളും ബാബുവിനൊപ്പം സിഐ.യെ കണ്ട് കാര്യങ്ങൾ സംസാരിച്ചു. പിന്നീട് ഡ്യൂട്ടിയിൽ പ്രവേശിച്ചു. സിഐ. ശബരിമല ഡ്യൂട്ടിക്കു പോയതോടെ സ്റ്റേഷനിലെ മറ്റ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പീഡനം തുടർന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഇതിനെ തുടർന്നാണ് 18-ാം തീയതി മുതൽ ബാബു ലീവെടുക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP