Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവ് എന്ന് പ്രതിപക്ഷ നേതാവ്; ജനവിധി മാനിച്ച് പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജിവെക്കണം; ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെച്ചത് കേരളത്തിലെ സിപിഎം നേതാക്കളെന്നും രമേശ് ചെന്നിത്തല

പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവ് എന്ന് പ്രതിപക്ഷ നേതാവ്; ജനവിധി മാനിച്ച് പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജിവെക്കണം; ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെച്ചത് കേരളത്തിലെ സിപിഎം നേതാക്കളെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാർ നയത്തിനെതിരായാണ് ജനം വിധിയെഴുതിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവ് ആണ് പിണറായി എന്ന് പരിഹസിച്ച രമേശ് ചെന്നിത്തല, വർഗീയതയ്ക്ക് എതിരായി യുഡിഎഫ് പേരാട്ടം തുടരുമെന്നും പറഞ്ഞു. കേരള ചരിത്രത്തിൽ ഇതുവരെ ഇടതുപക്ഷം നേരിടാത്ത പരാജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതിഗംഭീര വിജയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ നേടിയത്. ആകെയുള്ള ഇരുപത് സീറ്റുകളിൽ 19 ഇടത്തും ആധികാരികമായ വിജയമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ നേടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ എതിരാളികളേക്കാൾ മികച്ച മെച്ചപ്പെട്ട വിജയമാണ് നേടിയത്. യുഡിഎഫിന്റെ സ്ഥാനാർത്ഥികൾക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു.

ബിജെപിക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നെങ്കിൽ എൻഡിഎയെ തോൽപിക്കാമായിരുന്നു. അതിന് തുരങ്കം വച്ചത് കേരളത്തിലെ സിപിഎം നേതാക്കളാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP