Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപിയുടെ പ്രതിനിധികൾ സർവകക്ഷി സംഘത്തിൽ ഉണ്ടായിരുന്നു; കേന്ദ്ര മന്ത്രിയായ കണ്ണന്താനത്തെ സർവ്വക്ഷി സംഘത്തിൽ ഉൾപ്പെടുത്തുന്നതെങ്ങനെ? പ്രധാനമന്ത്രി കളിച്ചത് തരംതാണ കളി: മോദിയെ വിമർശിച്ച് രമേശ് ചെന്നിത്തല

ബിജെപിയുടെ പ്രതിനിധികൾ സർവകക്ഷി സംഘത്തിൽ ഉണ്ടായിരുന്നു; കേന്ദ്ര മന്ത്രിയായ കണ്ണന്താനത്തെ സർവ്വക്ഷി സംഘത്തിൽ ഉൾപ്പെടുത്തുന്നതെങ്ങനെ? പ്രധാനമന്ത്രി കളിച്ചത് തരംതാണ കളി: മോദിയെ വിമർശിച്ച് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ അവഗണിച്ച പ്രധാനമന്ത്ര നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവ്വകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി കേന്ദ്ര മന്ത്രി കണ്ണന്താനവുമായി ചർച്ച നടത്തിയതും സർവ്വ കക്ഷി സംഘത്തിന് നൽകാത്ത ഉറപ്പുകൾ നൽകിയതും കണ്ണന്താനം അത് വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതും തരംതാണ രാഷ്ട്രീയക്കളിയായിപ്പോയെന്നും ഒരു പ്രധാനമന്ത്രിക്ക് ചേർന്ന നടപടിയല്ല ഇതൊന്നും. ചെന്നിത്തല പറഞ്ഞു.

ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാർട്ടിയായ ബിജെപിയുടെ പ്രതിനിധി ഉൾപ്പടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ സംഘത്തിൽ ഉണ്ടായിരുന്നു. അൽഫോൻസ് കണ്ണന്താനം കേന്ദ്ര മന്ത്രിയാണ്.

അദ്ദേഹം കൂടി ഉൾപ്പെട്ട കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നിലേക്കാണ് പരാതിയുമായി സർവ്വകക്ഷി സംഘമെത്തിയത്. ആ നിലയ്ക്ക് മന്ത്രിയായ കണ്ണന്താനത്തെ സംഘത്തിൽ ഉൾപ്പെടുത്തുന്നതെങ്ങനെ? കേരളത്തിൽ നിന്ന് സംഘമെത്തുമ്പോൾ മറുപടിക്കായി കണ്ണന്താനത്തെ വിളിക്കേണ്ടിയിരുന്നത് പ്രധാനമന്ത്രിയായിരുന്നു.

കേരളത്തിന്റെ കാതലായ ആവശ്യം ഉന്നയിക്കാനെത്തിയ സർവ്വകക്ഷി സംഘത്തിന് മുന്നിൽ രാഷ്ട്രീയം കളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP