Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കില്ല; സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളി; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കില്ല; സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളി; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ നിയമസഭയിൽ എംഎൽഎമാർ തമ്മിലുണ്ടായ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും കേസ് പിൻവലിച്ചാൽ നിയമപരമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഗവർണറെ കൊണ്ട് പോലും മോശം പറയിച്ച സർക്കാരാണിത്. സംസ്ഥാനത്ത് ആക്രമണങ്ങളും കൊലപാതകങ്ങളും വർധിച്ചുവെന്നും ക്രമസമാധാനം തകർന്നിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുൻ എംഎൽഎയും സിപിഎം നേതാവുമായ വി.ശിവൻകുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് അപേക്ഷ നിയമവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചു.ഒരേ സംഭവത്തിൽ രണ്ട് ശിക്ഷ പാടില്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കണം എന്നുമാണ് ശിവൻകുട്ടിയുടെ ആവശ്യം.

2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം. കെ.എം.മാണിക്കെതിരെ ബാർ കോഴ കേസ് ഉയർന്നുവന്ന സാഹചര്യത്തിൽ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ രാത്രി മുഴുവൻ കുത്തിയിരുന്നു. രാവിലെ നിയമസഭയിലേക്ക് എത്തിയ സ്പീക്കറെ തടയുകയും കസേര വലിച്ചെറിയുകയും ചെയ്തു. കംപ്യൂട്ടറുകളും മൈക്കും തകർത്തു.

രണ്ടുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇപ്പോഴത്തെ മന്ത്രി കെ.ടി.ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.അജിത്, സി.കെ.സദാശിവൻ, ഇ.പി.ജയരാജൻ, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP