Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനതാ കർഫ്യൂവിനോട് എല്ലാവരും സഹകരിക്കണമെന്ന് ഫേസ്‌ബുക്ക് ലൈവിൽ രമേശ് ചെന്നിത്തല; കൊറോണ ബാധയെ ചെറുക്കാൻ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്നും ആഘോഷമാക്കരുതെന്നും പ്രതിപക്ഷ നേതാവ്

ജനതാ കർഫ്യൂവിനോട് എല്ലാവരും സഹകരിക്കണമെന്ന് ഫേസ്‌ബുക്ക് ലൈവിൽ രമേശ് ചെന്നിത്തല; കൊറോണ ബാധയെ ചെറുക്കാൻ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്നും ആഘോഷമാക്കരുതെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളത്തെ ജനതാ കർഫ്യുവിനോട് എല്ലാരും സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച ജനത കർഫ്യൂവിന് പ്രതിപക്ഷ നേതാവ് പിന്തുണ അറിയിച്ചത്. നാളെ എല്ലാവരും വീട്ടിലിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു. കൊവിഡ്19 ബാധയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പക്ഷെ അതൊരു ആഘോഷമാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് നിർദേശിച്ചു.

ജനത കർഫ്യൂമായി കേരളം സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. വീട്ടിൽ കഴിയുന്ന മലയാളികൾ ഈ ദിനം വീടും പരിസരലും ശുചീകരിക്കാൻ ചിലവഴിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനും സമയം കണ്ടെത്തണമെന്ന് മുഖ്യമന്ത്രിയും അഭ്യർത്ഥിച്ചു. നാളെ പതിവ് വാർത്ത സമ്മേളനം ജനത കർഫ്യൂവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ സമൂഹത്തിന്റെ വിവിധതുറകളിൽ നിന്നുള്ളവർ ജനത കർഫ്യൂവിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജനത കർഫ്യൂവിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് വീഡിയോ സന്ദേശങ്ങൾ പുറത്തുവിട്ടു. കേരളത്തിൽ പൊതു സ്വകാര്യ ഗതഗതവും, വ്യാപര സ്ഥാപനങ്ങളും ജനത കർഫ്യൂവിന് ഐക്യം പ്രഖ്യാപിച്ച് നിലയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP