Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ ഇടപെട്ട കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം; എം.ജി.സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർത്ഥിക്ക് അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകാൻ നിർദേശിച്ചത് മന്ത്രി; പിന്നിൽ ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങൾ; ആരോപണവുമായി ചെന്നിത്തല; പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പയുന്നു, ആരോപണത്തിന് തെളിവ് നൽകണമെന്ന് മന്ത്രിയുടെ മറുപടിയും

പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ ഇടപെട്ട കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം; എം.ജി.സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർത്ഥിക്ക് അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകാൻ നിർദേശിച്ചത് മന്ത്രി; പിന്നിൽ ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങൾ; ആരോപണവുമായി ചെന്നിത്തല; പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പയുന്നു, ആരോപണത്തിന് തെളിവ് നൽകണമെന്ന് മന്ത്രിയുടെ മറുപടിയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകി തോറ്റ വിദ്യാർത്ഥികലെ വിജയിപ്പിക്കാൻ മന്ത്രി കെ ടി ജലീൽ ശ്രമിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച് കെ.ടി.ജലീൽ ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോതമംഗലത്തൈ വിദ്യാർത്ഥിയെ വിജയിപ്പിക്കാനാണ് മന്ത്രി ക്രമവിരുദ്ധമായ ഇടപെടൽ നടത്തിയെന്ന ആരോപണം ചെന്നിത്തല ഉന്നയിക്കുന്നത്.

എം.ജി.സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർത്ഥിക്ക് അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് സർവകലാശാല അധികൃതർ തള്ളിയപ്പോൾ വിഷയം സിൻഡിക്കേറ്റിൽ അവതരിപ്പിച്ചു. ഔട്ട് ഓഫ് അജൻഡയായാണ് വിഷയം അവതരിപ്പിച്ചത്. തുടർന്ന് ഒരുവിഷയത്തിൽ തോറ്റ എല്ലാവർക്കും മോഡറേഷന് പുറമേ അഞ്ച് മാർക്ക് കൂട്ടിനൽകാനായിരുന്നു സിൻഡിക്കേറ്റിന്റെ തീരുമാനം. ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നിൽ. പക്ഷേ, ഒരിക്കലും ഇങ്ങനെ മാർക്ക് കൂട്ടിനൽകാൻ അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയിൽ ഒരുമാർക്കിന് തോറ്റ വിദ്യാർത്ഥിക്കാണ് അദാലത്തിലൂടെ മാർക്ക് കൂട്ടിനൽകി വിജയിപ്പിക്കാൻ തീരുമാനിച്ചത്. നാഷണൽ സർവീസ് സ്‌കീം അനുസരിച്ച് മാർക്ക് കൂട്ടി നൽകണമെന്ന വിദ്യാർത്ഥിയുടെ അപേക്ഷ നേരത്തെ സർവകലാശാല തള്ളിയിരുന്നു. തുടർന്നാണ് ഇതേ ആവശ്യവുമായി വിദ്യാർത്ഥി അദാലത്തിൽ പങ്കെടുത്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തതും വിഷയത്തിൽ ഇടപെട്ടതും ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർവകലാശാല ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാർക്ക് കൂട്ടിനൽകാൻ നിയമമില്ലെന്നും ഇവിടെ മന്ത്രിയും ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങളും ചേർന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെയും സിൻഡിക്കേറ്റിന്റെയും നടപടി പരീക്ഷയുടെ വിശ്വാസ്യത പൂർണമായും തകർത്തു.ചട്ടങ്ങൾ മറികടന്നുള്ള വിചിത്രമായ നടപടി പഠിച്ചു ജയിക്കുന്നവരെ അപഹാസ്യരാക്കുന്നതിന് തുല്യമാണെന്നും സർവകലാശാലയുടെ മൂല്യവും വിശ്വാസ്യതയും നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോറ്റവരെ ജയിപ്പിക്കാനാണോ ഇത്തരം അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ സംഭവം അതീവഗൗരവതരമാണെന്നും ഒരുഭാഗത്ത് പി.എസ്.സി.യെ തകർക്കുന്ന എൽ.ഡി.എഫ്. സർക്കാർ സർവകലാശാല പരീക്ഷകളെയും നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പ്രതികരിച്ചു. ആരോപണത്തിൽ ചെന്നിത്തല തെളിവു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർവകലാശാലയുടെ തീരുമാനങ്ങളിൽ മന്ത്രിക്ക് ഒരിക്കലും ഇടപെടാനാകില്ലെന്നും മന്ത്രി നേരിട്ട് മാർക്ക് നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യായമായി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടത് ലഭ്യമാക്കും.അന്യായമായി ഒന്നും ചെയ്യില്ലെന്ന് ഉത്തമബോധ്യമുണ്ട്. എം.ജി.സർവകലാശാലയുടെ തീരുമാനത്തെക്കുറിച്ച് സർവകലാശാല അധികൃതരോട് ചോദിക്കണമെന്നും ഇല്ലാത്ത കാര്യത്തിന് എന്തിനാണ് ജുഡീഷ്യൽ അന്വേഷണമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP