Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിൽ നിന്ന് നീതി കിട്ടിയില്ല; എ.വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് രമ്യ ഹരിദാസ്; കേസ് വൈകിപ്പിക്കാനുള്ള നീക്കമെന്ന് യു.ഡി.എഫ്; തുടർ നടപടിക്കായി എസ്‌പി നിയമോപദേശം തേടിയെങ്കിലും കേസിൽ ഒളിച്ചുകളി തുടരുന്നുവെന്ന് ആക്ഷേപം  

പൊലീസിൽ നിന്ന് നീതി കിട്ടിയില്ല; എ.വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് രമ്യ ഹരിദാസ്; കേസ് വൈകിപ്പിക്കാനുള്ള നീക്കമെന്ന് യു.ഡി.എഫ്; തുടർ നടപടിക്കായി എസ്‌പി നിയമോപദേശം തേടിയെങ്കിലും കേസിൽ ഒളിച്ചുകളി തുടരുന്നുവെന്ന് ആക്ഷേപം   

മറുനാടൻ ഡെസ്‌ക്‌

ആലത്തൂർ: മോശം പരാമർശവുമായി തനിക്കെതിരെ രംഗത്തെത്തിയ എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. പൊലീസിൽ സമീപിച്ചിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും വിജയ രാഘവനെതിരെ നടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമ്യ കോടതിയെ സമീപിച്ചത്.

തിരൂർ ഡിവൈഎസ്‌പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൃത്യമായ സൂചനകളൊന്നുമില്ലാതെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ കേസ് എടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസിൽ നിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രമ്യ കോടതിയെ സമീപിച്ചത്.കേസ് വൈകിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നാണ് യു.ഡി.എഫ് ആരോപണം. പൊന്നാനിയിൽ നടന്ന പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് രമ്യ ഹരിദാസിനെ വിജയ രാഘവൻ അധിക്ഷേപിച്ച് സംസാരിച്ചത്.

'ആലത്തൂരിലെ സ്ഥാനാർത്ഥി പെൺകുട്ടി.. അവർ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടെ ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ. അത് പോയിട്ടുണ്ട്.' ഇതായിരുന്നു രാഘവന്റെ വാക്കുകൾ. വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ രമ്യ രഹിദാസ് രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താൻ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP