Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂകാംബീകാ ദേവിയുടെ അനുഗ്രഹം തേടി എത്തിയത് ശ്രീലങ്കൻ പ്രധാനമന്ത്രി; റനിൽ വിക്രമസിംഗെ ദേവീസന്നിധിയിലെത്തുന്നത് രണ്ടാമത്തെ തവണ; പ്രാർത്ഥനയും സർവൈശ്വര്യപൂജയും രാജ്യത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി

മൂകാംബീകാ ദേവിയുടെ അനുഗ്രഹം തേടി എത്തിയത് ശ്രീലങ്കൻ പ്രധാനമന്ത്രി; റനിൽ വിക്രമസിംഗെ ദേവീസന്നിധിയിലെത്തുന്നത് രണ്ടാമത്തെ തവണ; പ്രാർത്ഥനയും സർവൈശ്വര്യപൂജയും രാജ്യത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി

മറുനാടൻ മലയാളി ബ്യൂറോ

ഉടുപ്പി: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ മൂകാംബികാദേവീക്ഷേത്രത്തിലെത്തി സ്വന്തം നാടിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി സർവൈശ്വര്യപൂജ നടത്തി. ഭാര്യ മൈത്രി വിക്രമസിംഗയോടൊപ്പമാണ് വെള്ളിയാഴ്‌ച്ച വിക്രമസിംഗെ മൂകാംബികയിലെത്തിയത്. രണ്ടാം തവണയാണ് വിക്രമസിംഗ കൊല്ലൂരുത്തെന്നത്. 2017 നവംബറിൽ ഇദ്ദേഹം ക്ഷേത്രദർശനം നടത്തിയിരുന്നു. രാവിലെ 11.10 ഓടെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊല്ലൂരിലെ ശ്രീ മൂകമ്പിക ക്ഷേത്രത്തിലേക്ക് റോഡ് മാർഗാണ് വിക്രമസിംഗ എത്തിയത്. ശ്രീലങ്കൻ പ്രധാനമന്ത്രിയെ സ്വീകരിക്കുവാൻ ഡെപ്യൂട്ടി കമ്മീഷണർ ഹെഫ്സിബ റാണി കോർലപതി, ഉഡുപ്പി എസ്‌പി നിഷ ജെയിംസ് എന്നിവർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. 

കൊല്ലൂരിനടുത്തുള്ള ഷിറൂരിൽ ഹെലിപാഡ് തയ്യാറാക്കിയെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മംഗളൂരുവിൽ നിന്ന് തിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വഴി നീളം പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വിക്രമസിംഗെ ദേവിക്ക് പ്രണാമം അർപ്പിക്കുകയും തുടർന്ന് ക്ഷേത്രപരിസരത്ത് നടന്ന നവ ചന്ദിക യാഗത്തിൽ പങ്കെടുക്കുകയും ചെയ്തു. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് വിക്രമസിംഗ ദമ്പതികൾ ക്ഷേത്രത്തിൽ എത്തിയത്. 12.30-വരെ അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രത്തിൽനിന്നുള്ള പ്രസാദവും കഴിച്ച് ഒരുമണിയോടെയാണ് തിരിച്ചുപോയത്.

ക്ഷേത്രവും പരിസരവും പൊലീസ് കർശനമായ സുരക്ഷാവലയം തീർത്തു. വിവിഐപി സന്ദർശനത്തെത്തുടർന്ന് രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ ഭക്തരുടെ പ്രവേശനം നിരോധിച്ചിരുന്നു. മാധ്യമപ്രവർത്തകർക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP