Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിനോയിയും രഞ്ജിനി ഹരിദാസും ഒത്തുതീർപ്പിലെത്തി; എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി

ബിനോയിയും രഞ്ജിനി ഹരിദാസും ഒത്തുതീർപ്പിലെത്തി; എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വിമാനത്താവളത്തിൽ ക്യൂ തെറ്റിച്ചെത്തിയ രഞ്ജിനി ഹരിദാസിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസ് ഒത്തുതീർപ്പിലായി. കോടതിക്കു പുറത്തു തന്നെ കേസ് ഒത്തുതീർപ്പിലെത്തിച്ചതിനെ തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കി.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ ക്ലിയറൻസിനുള്ള വരി തെറ്റിച്ചതുമായി ബന്ധപ്പെട്ടാണ് ടിവി അവതാരക രഞ്ജിനി ഹരിദാസും അമേരിക്കൻ മലയാളി ബിനോയിയും തമ്മിൽ കേസ് നിലവിലുണ്ടായിരുന്നത്. ഇരുവരും കോടതിക്കു പുറത്തു കേസ് ഒത്തുതീർപ്പാക്കിയ സാഹചര്യത്തിൽ ജസ്റ്റിസ് പി ഉബൈദാണു കേസ് റദ്ദാക്കിയത്.

2013 മെയ് 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യു.എസ്. സന്ദർശനം കഴിഞ്ഞ് മടങ്ങിയ രഞ്ജിനി എമിഗ്രേഷൻ പരിശോധനക്കിടെ വരിതെറ്റിച്ചതിനെ ചൊല്ലിയാണു പൊൻകുന്നം സ്വദേശി ബിനോയിയുമായി തർക്കമുണ്ടായത്. ഇരുവരും വാക്കേറ്റം നടത്തുകയും തുടർന്നു കേസ് പൊലീസ് സ്റ്റേഷനിൽ എത്തുകയുമായിരുന്നു. ഇരുവർക്കുമെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു.

രഞ്ജിനി എമിറേറ്റ്‌സ് വിമാനത്തിൽ നെടുമ്പാശേരിയിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം. ക്യൂവിൽ നിൽക്കുകയായിരുന്ന ബിനോയിയുടെ മുന്നിൽ രഞ്ജിനി കേറിനിന്നു. ടിവി താരമാണെങ്കിലും ക്യൂവിൽ ഇടയിൽ കയറിയാൽ ആരും വെറുതെ വിടാറില്ല എന്ന അവസ്ഥ തന്നെ ഇവിടെയും സംഭവിച്ചു. ബിനോയിയും രഞ്ജിനിയും ഇതുംപറഞ്ഞ് ഉടക്കായി. കൂടെയുണ്ടായിരുന്ന രണ്ടുപേരെക്കൂടി ക്യൂവിന്റെ മുന്നിലേക്ക് വലിച്ചുകയറ്റിയാണ് രഞ്ജിനി പ്രതികരിച്ചത്. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം കയ്യേറ്റശ്രമം വരെ നീണ്ടു. പൊലീസിനെ മൊബൈൽ ഫോണിൽ വിളിച്ച് രഞ്ജിനി പരാതിപ്പെട്ടു. ഉടനെ പൊലീസെത്തി ബിനോയിയെ അറസ്റ്റും ചെയ്തു. ഭാര്യയും മക്കളുമൊപ്പം അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്നു ബിനോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ബിനോയിയെ പിന്നീടു സ്‌റ്റേഷനിൽനിന്നുതന്നെ ജാമ്യത്തിൽ വിടുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രഞ്ജിനിക്കെതിരെ അന്നു കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ രഞ്ജിനി വരിതെറ്റിച്ചതായും ബിനോയ് ചെറിയാന് നേരെ തട്ടിക്കയറിന്നതായും വ്യക്തമായിരുന്നു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP