Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമം; വിവരമറിഞ്ഞ നാട്ടുകാർ യുവാവിനെ തല്ലിച്ചതച്ചു; കേസായതോടെ ഒളിവിൽ പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കൂട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമം; വിവരമറിഞ്ഞ നാട്ടുകാർ യുവാവിനെ തല്ലിച്ചതച്ചു; കേസായതോടെ ഒളിവിൽ പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കൊച്ചി: കൂട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തല്ലിച്ചതച്ചു. പൊലീസ് കേസ്സായതോടെ ഒളിവിൽപ്പോയ പ്രതിക്കായി പൊലീസും തെരച്ചിൽ ഊർജിതമാക്കി.

വൈപ്പിൻ കരയിലെ എളങ്കുന്നപ്പുഴയിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിപുതുവെപ്പ് ഇടപ്പിള്ളി വീട്ടിൽ മനീഷി(27)നെ യാണ് ഞാറക്കൽ പൊലീസ് തിരയുന്നത്. കഴിഞ്ഞ 22 മനീഷ് വൈപ്പിനിലെ എളങ്കന്നപ്പുഴ യിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു. സുഹൃത്തിന്റെ സഹോദരി വീടിന് പുറത്ത് കുളിമുറിയിൽ കുളിക്കുകയായിരുന്നു. ഈ സമയം മനീഷ് കുളിമുറിയിലേക്ക് കടന്ന് ചെന്ന് പീഡിപ്പിക്കാൻ ശ്രമിക്കയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

ഇതെത്തുടർന്നു പെൺകുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടി. പെൺകുട്ടി കാര്യം അറിയിച്ചതിന തുടർന്ന് വീട്ടുകാരും അയൽവാസികളും ചെർന്ന് ഓടിപ്പോകാൻ ശ്രമിച്ച മനീഷിനെ പിടികൂടി. പിടികൂടിയ നാട്ടുകാർ ശരിക്കും കൈകാര്യം ചെയ്തു. നാട്ടുകാരുടെ ഇടികൊണ്ടതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ ഇടി കൊണ്ട യുവാവിനെ കൊണ്ട് നാട്ടുകാർ മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. സംഭവം നാട്ടിൽ പാട്ടായതോടെ ആലുവ ജുവൈനെൽ ഹോം അധികൃതർ ഇടപെട്ടു. തുടർന്ന് മാതാപിതാക്കൾ പരാതി നൽകുകയും ചെയ്തു. ഞാറയ്ക്കൽ പൊലീസാണു കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP