Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്‌ച്ച വച്ചെന്ന് യുവതിയുടെ പരാതി; ഭർത്താവിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസ് അന്വേഷണം

ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്‌ച്ച വച്ചെന്ന് യുവതിയുടെ പരാതി; ഭർത്താവിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസ് അന്വേഷണം

കാസർകോട്: ഭാര്യയെ സുഹൃത്തുക്കൾക്കായി കാഴ്‌ച്ചവച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് കൊളവയൽ സ്വദേശിനിയായ യുവതി കോടതിയിൽ രഹസ്യ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹോസ്ദുർഗ്ഗ് പൊലീസ് കേസ്സെടുത്തത്. കല്ലൂരാവിക്കടുത്ത് പട്ടാക്കാലിലെ കൂലിത്തൊഴിലാളിയായ ജൂനൈദ് കൊളവയൽ സ്വദേശിനിയായ ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു എന്ന പരാതിയിലാണ് കേസ്.

ഓട്ടോഡ്രൈവർമാരായ കുറുന്തൂറിലെ അജിത്തിനും ഒഴിഞ്ഞവളപ്പിലെ നാസറിനും പലതവണയായി കാഴ്ചവെക്കുകയായിരുന്നുവെന്ന യുവതിയുടെ പരാതി അനുസരിച്ചാണ് കേസ്സെടുത്തത്. ഇരുവർക്കും കൂട്ടു നിന്ന ഭർത്താവ് ജുനൈദിനും എതിരെയാണ് ഹോസ്ദുർഗ്ഗ് പൊലീസ് ബലാൽസംഘത്തിന് കേസെടുത്തിരിക്കുന്നത്.

തുടരന്വേഷണത്തിന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ഹോസ്ദുർഗ്ഗ് സർക്കിൾ ഇൻസ്‌പെക്ടർ യു.പ്രേമൻ കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യുവതിയുടെ മൊഴി എടുത്തത്. സഹോദരിയോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് ബലാൽസംഗ സംഭവം പുറത്തു വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP