Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിലേക്കു പോയ പത്താംക്ലാസുകാരിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ; പിടിയിലായത് വിവാഹിതനായ യുവാവ്; പീഡനം പൊലീസ് അറിഞ്ഞത് സഹപാഠിയുടെ ഇടപെടലിൽ

സ്‌കൂളിലേക്കു പോയ പത്താംക്ലാസുകാരിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ; പിടിയിലായത് വിവാഹിതനായ യുവാവ്; പീഡനം പൊലീസ് അറിഞ്ഞത് സഹപാഠിയുടെ ഇടപെടലിൽ

വെള്ളറട: സ്‌കൂളിലേക്ക് പോയ പത്താംക്‌ളാസ് വിദ്യാർത്ഥിനിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അയൽവാസിയും വിവാഹിതനുമായ യുവാവ് അറസ്റ്റിൽ.

വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ അമ്പൂരി കണ്ണന്നൂർ സ്വദേശിയായ 15 കാരിയെയാണ് യുവാവ് പീഡിപ്പിച്ചത്. കണ്ണന്നൂർ മേക്കേകര അനന്യഹൗസിൽ അനീഷ് മോനാണ് (32) പിടിയിലായത്.

വീട്ടിൽ നിന്ന് യൂണിഫോം ധരിച്ച് സ്‌കൂളിലേക്കു പോയ കുട്ടി കാറിൽ കയറിപ്പോയ വിവരം സഹപാഠിയായ മറ്റൊരു കുട്ടി സ്‌കൂളിലെത്തി അദ്ധ്യാപികയെ അറിയിച്ചു. സ്‌കൂൾ അധികൃതർ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു.

വൈകിട്ടോടെ കുട്ടിയും യുവാവും സ്ഥലത്തെത്തിയപ്പോൾ വീട്ടുകാരുടെ ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം രക്ഷാകർത്താക്കൾക്കൊപ്പം വിട്ടയച്ചു. കുട്ടിയെ കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

വെള്ളറട സി.ഐ അജിത് കുമാറിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണത്തിനുശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP