Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫേസ്‌ബുക്കിലൂടെ ഹായി.. പിന്നെ ജോലി വാഗ്ദാനവും; വീട്ടമ്മമാർ വീണെന്ന് കണ്ടാൽ അഭിമുഖത്തിന് ഹോട്ടൽ മുറിയിൽ ക്ഷണം; ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച പ്രതി തട്ടിപ്പ് വീരനെന്ന് പൊലീസ്; നിലമ്പൂർ സ്വദേശി അയൂബ് പിടിയിലായത് നാൽപത്തിരണ്ട് കാരിയുടെ പരാതിയിൽ; പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച അന്വേഷണം

ഫേസ്‌ബുക്കിലൂടെ ഹായി.. പിന്നെ ജോലി വാഗ്ദാനവും; വീട്ടമ്മമാർ വീണെന്ന് കണ്ടാൽ അഭിമുഖത്തിന് ഹോട്ടൽ മുറിയിൽ ക്ഷണം; ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച പ്രതി തട്ടിപ്പ് വീരനെന്ന് പൊലീസ്; നിലമ്പൂർ സ്വദേശി അയൂബ് പിടിയിലായത് നാൽപത്തിരണ്ട് കാരിയുടെ പരാതിയിൽ; പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ജോലി വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പ കേസിലെ പ്രതി സമാന രീതിയിൽ പലരേയും കെണിയിൽ വീഴ്‌ത്തിയിട്ടുള്ളതായി പൊലീസ്. കോട്ടയം സ്വദേശിയായ 42 കാരിയേയാണ് ജോലി വാഗ്ദാനം നൽകി ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പച്ചത്. വീട്ടമ്മയുടെ പരാതിയോടെ നിലമ്പൂർ കരിമ്പുഴ ഇറയത്തറ വീട്ടിൽ അയൂബ് (35)നെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ചെങ്ങമ്മനാട് പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് ഇയാൾ സമാന രീതിയിൽ നിരവധി കേസിൽ ഉൽപ്പെട്ടിട്ടുണ്ടോയെന്നും സംശയം ബലപ്പെട്ടത്. ഇതോടെ ഇയാളുമായി ബന്ധപ്പട്ടെ കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതിയുടെ ഫോണിൽ നിരവധി സ്ത്രീകളുടെ ചിത്രങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്നാണ് പൊലീസ് ഇത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് എത്തിയിത്.കോട്ടയം സ്വദേശിയായ നാൽപതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.

റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അയൂബ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ബുധനാഴ്ച അത്താണിയിലെ ഒരു ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചത്.ഇന്റർവ്യൂവിനായി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തുകയായിരുന്നു.

ബ്യൂട്ടീഷ്യനായ യുവതിക്ക് അയൂബ് കൊച്ചിയിൽ തുടങ്ങുന്ന പുതിയ ബ്യൂട്ടി പാർലറിൽ മാനേജരായി ജോലി നൽകാമെന്നു പറഞ്ഞാണ് ഇന്റർവ്യൂവിനായി ഹോട്ടലിലേക്ക് വിളിപ്പിച്ചത്. ഹോട്ടലിൽനിന്നു പുറത്തിറങ്ങിയ യുവതി ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി കബളിപ്പിക്കപ്പെട്ട കാര്യം പറഞ്ഞ ശേഷം ഇരുവരും ചേർന്ന് ചെങ്ങമനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP