Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനങ്ങളുടെ ഹിമാലയ പർവ്വതമായി ഉന്നാവും ഉത്തർ പ്രദേശും; യു.പിയിൽ ബലാത്സംഗ കേസിലെ പരാതിക്കാരിയായ 16കാരി ജീവനൊടുക്കി; മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനരായയത് ഉന്നാവിൽ; ബലാത്സംഗപരാതി പിൻവലിക്കാത്തതിന് യുവതിക്കുേമൽ ആസിഡ് ഒഴിച്ചു; ചെന്നൈയിൽ ആറാംക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. ഉദ്യോഗസ്ഥൻ അറസ്റ്റിൽ: രാജ്യത്തെ ഞെട്ടിച്ച് ബലാത്സംഗങ്ങൾ തുടരുന്നു

പീഡനങ്ങളുടെ ഹിമാലയ പർവ്വതമായി ഉന്നാവും ഉത്തർ പ്രദേശും; യു.പിയിൽ ബലാത്സംഗ കേസിലെ പരാതിക്കാരിയായ 16കാരി ജീവനൊടുക്കി; മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനരായയത് ഉന്നാവിൽ; ബലാത്സംഗപരാതി പിൻവലിക്കാത്തതിന് യുവതിക്കുേമൽ ആസിഡ് ഒഴിച്ചു; ചെന്നൈയിൽ ആറാംക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. ഉദ്യോഗസ്ഥൻ അറസ്റ്റിൽ: രാജ്യത്തെ ഞെട്ടിച്ച് ബലാത്സംഗങ്ങൾ തുടരുന്നു

സ്വന്തം ലേഖകൻ

 കാൻപുർ: പീഡനങ്ങളുടെ ഹിമാലയ പർവ്വതമായി ഉന്നാവും ഉത്തർ പ്രദേശും ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നു. ഉന്നാവിൽ യുവതിയെ ബലാത്സംഗക്കേസ് പ്രതികളുൾപ്പെടെ അഞ്ചുപേർ മണ്ണെണ്ണയൊഴിച്ചു കത്തിച്ചുകൊന്നതിന് പിന്നാലെ തന്നെ നിരവധി പീഡന കേസുകളാണ് ഉത്തർ പ്രദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ദേഹാതിൽ പ്രതികളുടെ ഭീഷണിയെത്തുടർന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പതിനാറുകാരി ജീവനൊടുക്കി.

പ്രതികൾ ഗ്രാമത്തിൽ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും ഇവരെ അറസ്റ്റുചെയ്യാത്തതിൽ പെൺകുട്ടി കടുത്ത മാനസികസമ്മർദത്തിലായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതികൾ ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഒരാഴ്ചമുമ്പ് കുട്ടിയെ ബന്ധുവീട്ടിലേക്കു മാറ്റി. അവിടെനിന്ന് പെൺകുട്ടി എന്നും ഫോണിൽവിളിച്ച് പ്രതികളെ അറസ്റ്റുചെയ്‌തോയെന്ന് ചോദിക്കുമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

നവംബർ 13-നാണ് മൂന്നുപേർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. നാലാംദിവസമാണ് കുട്ടി തിരിച്ചുവന്നത്. സംഭവത്തിൽ മൂന്നാളുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. പ്രതികളിലൊരാൾ ഒളിവിലാണെന്നും രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്‌തെന്നും പൊലീസ് മേധാവി അനുരാഗ് വത്സ് പറഞ്ഞു. പൊലീസിന്റെ വീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

മൂന്നുവയസ്സുകാരിയെ ബലാത്സംഗംചെയ്തത് ഉന്നാവിൽ
ഉന്നാവ്: ഉന്നാവിൽ മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. അയൽഗ്രാമക്കാരനായ പ്രതി കുട്ടിയെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ അമ്മാവനാണ് കുട്ടിയെ രക്ഷിച്ചത്. പ്രതിയെ പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടി ചികിത്സയിലാണ്.

ബലാത്സംഗപരാതി പിൻവലിച്ചില്ല; യുവതിക്ക് മേൽ ആസിഡ് ആക്രമണം
മുസഫർനഗർ: ബാലാത്സംഗ പീഡന പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്ക് നേരെ പ്രതികളുടെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് സംഭവം അരങ്ങേറിയത്. ആസിഡ് ആക്രമണത്തിൽ 30 ശതമാനം പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയിൽ ചികിത്സ തേടി. നാല് പ്രതികൾ രണ്ടു ദിവസം മുമ്പ് രാത്രി യുവതിയുടെ വീട്ടിലെത്തുകയും ബലാത്സംഗ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുവതി വിസമ്മതിച്ചതോടെ ആസിഡ് ആക്രമണം നടത്തി. സംഭവത്തിനുശേഷം നാലുപേരും ഒളിവിൽപോയി. പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു, ബലാത്സംഗ പരാതിയുമായി 30കാരി ആദ്യം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

ഇതേത്തുടർന്ന് അവർ നേരിട്ട് കോടതിയെ സമീപിച്ചു. ഇതോടെയാണ് പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതികൾ രംഗത്തെത്തിയത്. യുവതിയുടെ പരാതി അന്വേഷിച്ചുവെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ കേസ് അവസാനിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

ചെന്നൈയിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: റിട്ട. ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ചെന്നൈ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. സർക്കാർ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ മുരുകൻ (67) ആണ് പിടിയിലായത്. ഇയാളുടെ വീടിനു മുമ്പിലൂടെയാണ് പെൺകുട്ടി സ്ഥിരമായി സ്‌കൂളിൽ പോയിരുന്നത്. വീടിനു പുറത്തുവെച്ച് പ്രതി പെൺകുട്ടിയുമായി പരിചയഭാവത്തിൽ സംസാരിക്കുകയും കുട്ടിയെ വീട്ടിനുള്ളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ കുട്ടി നിലവിളിച്ചു ഇറങ്ങിയോടി രക്ഷപ്പെട്ടു. വിവരമറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP