Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്യുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തി പ്രവാസി; അധിക്ഷേപം ആരംഭിച്ചത് മറ്റൊരു മാധ്യമപ്രവർത്തകയുടെ പോസ്റ്റിലെ കമന്റുകളിൽ നിന്നും; ഇന്റർനെറ്റിലൂടെ മറ്റ് വ്യക്തികളെ അധിക്ഷേപിച്ചതിന് ഇയാൾക്കെതിരെ നേരത്തെയും പരാതികൾ

മാധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്യുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തി പ്രവാസി; അധിക്ഷേപം ആരംഭിച്ചത് മറ്റൊരു മാധ്യമപ്രവർത്തകയുടെ പോസ്റ്റിലെ കമന്റുകളിൽ നിന്നും; ഇന്റർനെറ്റിലൂടെ മറ്റ് വ്യക്തികളെ അധിക്ഷേപിച്ചതിന് ഇയാൾക്കെതിരെ നേരത്തെയും പരാതികൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മാധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്യുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. ഷാഹിന നഫീസയെന്ന മാധ്യമപ്രവർത്തകയ്ക്കു നേരെയാണ് ഭീഷണിയുണ്ടായത്. രൂപേഷ് ചാത്തോത്ത് എന്ന പ്രവാസിയാണ് ഷാഹിനയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയത്. ഷാഹിനയെ ബലാൽസംഗം ചെയ്യുമെന്നും ഗർഭിണിയാക്കുമെന്നുമാണ് രൂപേഷ് ഭീഷണിപ്പെടുത്തിയത്. വടകര സ്വദേശിയായ ഇയാൾ നാളുകളായി കുവൈറ്റിലാണ്. സൽമിയയിൽ അഡ്വാൻസ്ഡ് ടെക്നോളജീസ് എന്ന കമ്പനിയിലെ ജീവനക്കാരനാണ് രൂപേഷ്. ഇയാൾക്കെതിരെ ഷാഹിന പരാതി നൽകി.

സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപങ്ങൾ പതിവായി നേരിടാറുണ്ടെന്നും എന്നാൽ ബലാത്സംഗ ഭീഷണി ഇത് ആദ്യമായാണെന്നും ഷാഹിന പറഞ്ഞു. മറ്റൊരു മാധ്യമ പ്രവർത്തക സമൂഹ മാധ്യമത്തിലിട്ട പോസ്റ്റിലെ കമന്റുകളിൽ നിന്നുമാണ് ഇയാൾ അധിക്ഷേപം തുടങ്ങിയത്. വ്യക്തികളെ സൈബർ ഇടങ്ങളിൽ അവഹേളിക്കുന്നതിനെതിരെ ഇയാൾക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. ദിലീപ്  നട്കേരിയെന്ന വ്യക്തി നേരത്തെ ഇയാൾക്കെതിരെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.സംഭവം വിശദീകരിച്ച് ഷാഹിന ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഷാഹിനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്


ബലാൽസംഗഭീഷണിയാണ് . രൂപേഷ് ചത്തോത് എന്നാണ് ഈ മഹാന്റെ പേര് . സ്‌ക്രീൻ ഷോട്ടുകൾ കാണൂ . തെറി വിളിക്കാൻ ഇന്നയാൾ എന്നൊന്നും ഇല്ല . മുഖ്യമന്ത്രിക്കെതിരെ നടത്തിയിട്ടുള്ള തെറി വിളികളുടെ സ്‌ക്രീൻ ഷോട്ടുമുണ്ട് . കുവൈറ്റിലാണ് ജോലി .വടകരയാണ് വീട് . പോസ്റ്റുകൾ പിൻവലിച്ചു മാപ്പ് പറഞ്ഞാൽ നിയമനടപടിയിൽ നിന്ന് ഒഴിവാകാം എന്ന് അയാളുടെ ഭാര്യക്ക് ഞാൻ പ്രൈവറ്റ് മെസ്സേജ് അയച്ചിരുന്നു .അതോടെ വെല്ലുവിളിയുടെയും തെറിവിളിയുടെയും ആക്കം കൂടി .അവർക്കയച്ച സ്വകാര്യ മെസ്സേജ് വരെ എടുത്തു പോസ്റ്റാക്കി . നിർബന്ധിച്ചാൽ ഞാൻ എന്ത് ചെയ്യും . പരാതി കൊടുത്തു . ഇയാളുടെ കമ്പനിയിലേക്കും പരാതി അയക്കും . നമുക്കും ജീവിക്കണ്ടേ ?

Cyber bullying is nothing new to me as a woman active in social media,but I have not come across rape threats so far.I haven't faced it even from Sanghis who often do hate campaign whenever I stand for democratic and secular values. Here, this person Roopesh Chathoth says that ' he would fuck me ,no matter whether I hate it and he is capable of 'breeding ' through me. He is continuously making threatening posts calling me as fool ,idiot etc.I informed his wife that I would go for legal action if he doens't stop this ,withdraw his posts and apologise. I showed a lenience and gave him an opportunity to eschew legal action because I came to know that he has a family of two kids. But he proved that he doens't deserve any such consideration at all.He started showing unbridled hate after my personal message to his wife.He keeps on challenging me to do whatever I can and makes a new post every now and then tagging me only with an intention to create annoyance.I don't have to tolerate this violence any more. I have filed a complaint to the Director General of Police,Kerala with a copy to the Hitech Cell,Crime enquiry.

He hails from Badakara and works with Advanced Technologies Company at Salmiya in Kuwait. I believe that Advanced Technology Company,( Salem Al Mubarak Street,Salmiya,Kuwait) must have a policy that uphold the core values of humanity in general and the dignity of women in particular.I hope that the authorities of the company would ensure that none of their staffers go against their policy.

This man has made abusive posts on the Chief Minister of Kerala as well.It is clear that attacking people on social media is very typical about him. Dilip Naderi has already filed a case in Koyilandi police station for showering abuse on him .

If I don't do this now,I apprehend that this person would do this to any other woman and would go to the next level of violence .Seeing the heights of misogyny and abhorrence to women in general,I think he wouldn't even hesitate to attack women physically. You can see what he is going to do after I post this. He will go to any extend abusing me in public.I have never met such a pseudo intellectual like him making an ugly display of self acclaimed intelligence but has little knowledge on how to respect another individual,let alone women.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP