Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

86കാരിയിൽ നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയം; മസ്തിഷ്‌ക ധമനി വീക്ക ശസ്ത്രക്രിയയ്ക്കു വിധേയയാകുന്ന ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായി ചേർത്തല സ്വദേശിനി പത്മാക്ഷിയമ്മ

86കാരിയിൽ നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയം; മസ്തിഷ്‌ക ധമനി വീക്ക ശസ്ത്രക്രിയയ്ക്കു വിധേയയാകുന്ന ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായി ചേർത്തല സ്വദേശിനി പത്മാക്ഷിയമ്മ

കൊച്ചി: പത്മാക്ഷിയമ്മയെന്ന 86കാരിയുടെ മസ്തിഷ്‌ക ധമനി വീക്ക ശസ്ത്രക്രിയ വിജയകരമായി നടത്തി വിപിഎസ് ലേക്ക്ഷോർ ആശുപത്രിയും ന്യൂറോസർജറി ടീമും ചരിത്രത്തിലേക്ക്. ഈ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയയായി സുഖം പ്രാപിച്ച ഏറ്റവും പ്രായമുള്ള വ്യക്തിയാണ് പത്മാക്ഷിയമ്മ. ഇതിനു മുൻപ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള (ജാപ്പനീസ് ന്യൂറോസർജറി ജേർണലിൽ) ഏറ്റവും പ്രായം കൂടിയ രോഗിക്ക് 84 വയസായിരുന്നു.

പെട്ടെന്നുണ്ടായ കഠിനമായ തലവേദനയും പെരുമാറ്റത്തിലെ വ്യതിയാനവും മൂലം അത്യാസന്ന നിലയിലാണ് ചേർത്തല തൃച്ചാറ്റുകുളം പത്മനിവാസിൽ പത്മാക്ഷിയമ്മയെ കഴിഞ്ഞ ഏപ്രിൽ 21ന് വിപിഎസ് ലേക്ക്ഷോർ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. സിടി സ്‌ക്കാൻ ആൻജിയോഗ്രഫി പരിശോധനകളിൽ തലച്ചോറിൽ ധമനിവീക്കത്തെ തുടർന്നുണ്ടായ ഗുരുതരമായ രക്തസ്രാവം കണ്ടെത്തി.

പ്രായാധിക്യത്തിനു പുറമേ പത്മാക്ഷിയമ്മയ്ക്ക് ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമായിരുന്നു. എന്നിട്ടും ബന്ധുക്കൾ ഈ അതിസങ്കീർണവും വിജയസാധ്യത കുറഞ്ഞതുമായ ശസ്ത്രക്രിയ നടത്താൻ സധൈര്യം സമ്മതം അറിയിക്കുകയായിരുന്നു.

ന്യൂറോസർജന്മാരായ ഡോ. പൃഥ്വി വർഗീസ്, ഡോ. അരുൺ ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ എട്ടുമണിക്കൂർ നീണ്ട വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം ഒരു മാസം കൊണ്ട് അവർ പൂർണആരോഗ്യം വീണ്ടെടുക്കുകയും സ്‌കാനിംഗിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയുംചെയ്തു.

ന്യൂറോസർജറി വിഭാഗത്തിനു പുറമേ അത്യാഹിതവിഭാഗം, ന്യൂറോളജി, കാർഡിയോളജി, പൾമണോളജി, റേഡിയോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഏകോപിത പ്രവർത്തനമാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് വിപിഎസ് ലേക്ക്ഷോർ ചീഫ് ഓഫ് സ്റ്റാഫും അത്യാഹിതവിഭാഗം മേധാവിയുമായ ഡോ. മോഹൻ മാത്യു അറിയിച്ചു.

മസ്തിഷ്‌ക്ക ധമനി വീക്ക രക്തസ്രാവം സാധാരണ മധ്യവയസ്‌ക്കരിലാണ് കണ്ടുവരുന്നത്. 65 വയസിനു മുകളിലുള്ളവരിൽ ഇത് അപൂർവവും 75 വയസിനു മുകളിൽ അത്യപൂർവവുമാണ്. ഇതിന്റെ മരണനിരക്ക് ചെറുപ്പക്കാരിൽ പോലും 40 ശതമാനം വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP