Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മഹാബലി'യെ തിരുവല്ലയിൽ നിന്ന് കണ്ടെത്തി; ചുവന്ന നിറവും നീളത്തിലുള്ള ശരീരവുമായി കിണറ്റിൽ നിന്ന് കണ്ടെത്തിയത് അപൂർവ്വയിനം വരാലിനെ; മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം; നിരന്തരമായ പഠനം നടത്തുന്നത് പുതിയ മത്സ്യ സമ്പത്തുകളിലേക്ക് വെളിച്ചം വീശുമെന്ന് ഗവേഷകർ

'മഹാബലി'യെ തിരുവല്ലയിൽ നിന്ന് കണ്ടെത്തി; ചുവന്ന നിറവും നീളത്തിലുള്ള ശരീരവുമായി കിണറ്റിൽ നിന്ന് കണ്ടെത്തിയത് അപൂർവ്വയിനം വരാലിനെ; മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം; നിരന്തരമായ പഠനം നടത്തുന്നത് പുതിയ മത്സ്യ സമ്പത്തുകളിലേക്ക് വെളിച്ചം വീശുമെന്ന് ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: കേരളത്തിലെ തിരുവല്ലയിൽ നിന്നും അപൂർവ്വയിനം വരാലിനെ കണ്ടെത്തി. തിരുവല്ല സ്വദേശിയായ അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഈ പ്രത്യേകയിനം മത്സ്യത്തെ കണ്ടെത്തിയത്. ചുവന്ന നിറമുള്ള ഈ മത്സ്യത്തിന് നീളത്തിലുള്ള ശരീരമാണ് ഉള്ളത്. നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസിലെ ഉദ്യോഗസ്ഥരെത്തിയാണ് ഈ ചെറിയ മത്സ്യത്തെ തിരിച്ചറിഞ്ഞത്. എൻ ബി എഫ് ജി ആറിലെ ഗവേഷകനായ രാഹുൽ ജി കുമാറിന്റെ നേതൃത്വത്തിലെത്തിയ ഗവേഷകസംഘം ഇതിന് എനിഗ്മചന്ന മഹാബലി എന്ന ശാസത്രീയനാമമാണ് നൽകിയിരിക്കുന്നത്. പരിശോധനകൾക്ക് ശേഷമാണ് ഭൂഗർഭ വരാൽ ഇനത്തിൽ പെട്ട ലോകത്തിലെ തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് മനസിലായത്.

നേരത്തെ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്ന് ഇതേ പോലെ അപൂർവ്വയിനം വരാൽ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗർഭജലാശയങ്ങളിൽ നിന്ന് 250 ഇനം മത്സ്യങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴ് എണ്ണം കേരളത്തിലാണുള്ളത്. ഇന്ത്യയിൽ, ഭൂഗർഭജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഇത്തരം മത്സ്യയിനങ്ങൾ കണ്ടെത്താൻ ഇനിയും സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ കൂടുതൽ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും ഇവർ പറഞ്ഞു. ജലോപരിതലത്തിൽ നിന്ന് വായു ശ്വസിക്കാൻ ഇവയ്ക്ക് സാധിക്കില്ല്. കുളങ്ങളിലും വയൽ നീർച്ചാലുകളിലുമാണ് സാധാരണയായി വരാൽ ജീവിക്കുന്നത്. എന്നാൽ പുതിയതായി കണ്ടെത്തിയ ഈ വർഗം ഭൂഗർഭജല അറകളും ഭൂഗർഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്.

ഭൂഗർഭമത്സ്യങ്ങളുടെ സാന്നിധ്യം കേരളത്തിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ശുദ്ധജല ലഭ്യത നിലനിർത്തുന്നത് ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടതിന് അനിവാര്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കേരളത്തിൽ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഭൂഗർഭജലാശലയങ്ങളിൽ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.
കിണറുകളിലോ മറ്റ് ഭൂഗർഭജലാശയങ്ങളിലോ ഇത്തരം മീനുകളെ കണ്ടെത്തുന്നവർ കൊച്ചിയിലെ എൻ.ബി.എഫ്.ജി.ആർ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഇവർ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP