Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേട്ടതുള്ളാനായി ഭക്തർ ദേഹം മുഴുവനും പൂശുന്നത് ലോഹാംശം കൂടുതലുള്ള രാസ സിന്ദൂരം; വൻതോതിൽ അയ്യപ്പ ഭക്തർ ഉപയോഗിക്കുന്ന ഇവ ശബരിമലയിൽ ഉയർത്തുന്നത് വൻ പാരിസ്ഥിതിക ഭീഷണി; ജെവസിന്ദൂരം വിപണിയിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ശബരിമലയിൽ ലഭ്യമാക്കാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥത: ശബരിമലയിൽ ജൈവസിന്ദൂരം വിപണിയിലെത്തിക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ ശുപാർശ

പേട്ടതുള്ളാനായി ഭക്തർ ദേഹം മുഴുവനും പൂശുന്നത് ലോഹാംശം കൂടുതലുള്ള രാസ സിന്ദൂരം; വൻതോതിൽ അയ്യപ്പ ഭക്തർ ഉപയോഗിക്കുന്ന ഇവ ശബരിമലയിൽ ഉയർത്തുന്നത് വൻ പാരിസ്ഥിതിക ഭീഷണി; ജെവസിന്ദൂരം വിപണിയിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ശബരിമലയിൽ ലഭ്യമാക്കാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥത: ശബരിമലയിൽ ജൈവസിന്ദൂരം വിപണിയിലെത്തിക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ ശുപാർശ

തിരുവനന്തപുരം: എരുമേലിയിൽ പേട്ടതുള്ളുന്ന അയ്യപ്പഭക്തർ ഉപയോഗിക്കുന്ന രാസസിന്ദൂരം ശബരിമലയ്ക്ക് ഉയർത്തുന്നത് വൻ പാരിസ്ഥിതിക ഭീഷണി. പേട്ടതുള്ളുമ്പോൾ അയ്യപ്പന്മാർ ശരീരം മുഴുവൻ പൂശുന്ന രാസ സിന്ദൂരത്തിൽ ഉയർന്ന തോതിലുള്ള ലോഹാംശമാണുള്ളത്. ഇത് ശബരിമലയയിൽ പാരിസ്ഥിതിക ഭീഷണി ഉണ്ടാക്കുക മാത്രമല്ല അയ്യപ്പ ഭക്തരുടെ ശരീരത്തിനും കേടാണ്. വൻതോതിലാണ് ശബരിമലയിലും എരുമേലിയിലുമെല്ലാം ഈ രാസസിന്ദൂരം ഉപയോഗിക്കുന്നത്.

ശബരിമല തീർത്ഥാടകരുടെ ഇരുമുടിക്കെട്ടിലും പേട്ട തുള്ളലിന് കടകളിൽ നിന്നു വാങ്ങിയും ധാരാളമായാണ് രാസസിന്ദൂരം ഉപയോഗിച്ചു പോരുന്നത്. ഇത് പരിസ്ഥിതിക്ക് വൻ ഭീഷണിയാണെന്നതിനാൽ രാസസിന്ദൂരം നിരോധിച്ച് പകരം ജൈവസിന്ദൂരം വിപണിയിലെത്തിക്കണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. തെലങ്കാന കാർഷിക സർവകലാശാല ജൈവ സിന്ദൂരം വികസിപ്പിച്ചിട്ടുണ്ട്. മാരകമായ രാസസിന്ദൂരം നിയമം മൂലം നിരോധിക്കണമെന്നും സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ ജൈവ സിന്ദൂരം വിപണിയിലെത്തി എങ്കിലും ശബരിമലയിൽ ഇത് വേണ്ടവിധം ഇനിയും ലഭ്യമായിട്ടില്ല എന്നതാണ് സത്യം. മഞ്ഞ, പിങ്ക്, നീല, പച്ച നിറങ്ങളിലുള്ള ജൈവ സിന്ദൂരം നേരത്തെ തന്നെ വിപണിയിലെത്തി എങ്കിലും അത് സമയത്ത് വിപണിയിലെത്തിക്കാൻ സർക്കാരിന് കഴിയാഞ്ഞതിനാലാണ് ഈ തീർത്ഥാടനകാലത്ത് ജൈവ സിന്ദൂരം അയ്യപ്പ ഭക്തർക്ക് ലഭിക്കാതെ പോയത്. ഹൈദരാബാദിലെ കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചെടുത്തതാണ് പ്രകൃതിസൗഹൃദ നിറങ്ങൾ വികസിപ്പിച്ചെടുത്തതിന് പിന്നാലെ അവ കേരളത്തിലും എത്തിയിരുന്നു.

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉയരുന്നുണ്ട്. ഗതാഗതക്കുരുക്കും ഇതിൽ ഉൾപ്പെടുന്നു. ശബരിമല മാസ്റ്റർപ്ലാൻ അനുസരിച്ച് വനംവകുപ്പ് കൈമാറിയ 110 ഹെക്റ്റർ സ്ഥലത്ത് മാലിന്യ സംസ്‌കരണം നടക്കുന്നതായി സമിതി ചൂണ്ടിക്കാട്ടി. ഇവിടെ ആന ഇറങ്ങാത്ത തരത്തിൽ ട്രഞ്ച് നിർമ്മിക്കണം. സൗരോർജ വേലിയും നിർമ്മിക്കണം. ആനകൾ എത്തി പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് ഒഴിവാക്കണം. ആരതിക്ക് വേണ്ടി മാത്രമായി പമ്പയിൽ കൈവഴി സൃഷ്ടിക്കണം. ഇതിലുണ്ടാവുന്ന മാലിന്യങ്ങൾ നിർമ്മാർജനം ചെയ്തു വീണ്ടും പമ്പയുമായി യോജിപ്പിക്കാം.

നിലയ്ക്കലിന് അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങൾക്കു പ്രവേശനം നൽകരുത്. ശബരിമല തീർത്ഥാടന കാലം കഴിഞ്ഞാൽ മൂന്ന് മാസത്തോളം അട്ടേത്താട് ആദിവാസി മേഖലകളിൽ ഈച്ചയും മറ്റും പെരുകി ത്വക്ക്‌രോഗങ്ങൾ തുടങ്ങി പല വിധ അസുഖങ്ങൾ പിടിപെടാറുള്ളത് തടയുന്നതിനു നടപടിയെടുക്കണമെന്നും സമിതി ശുപാർശ ചെയ്തു. ഇതിനോടൊപ്പം നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഇരു ചക്ര വാഹനങ്ങളുടെ യാത്ര അവസാനിപ്പിക്കണമെന്നും സമിതി ശുപാർശയിൽ പറയുന്നു. സമിതിയംഗം പിടിഎ റഹീമും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP