Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്ക് ബീഫും പൊറോട്ടയും വാങ്ങി തന്നത് ആ ബ്രാഹ്മണ സുഹൃത്ത്'; പഠിക്കുന്ന കാലത്ത് മിക്ക ദിവസങ്ങളിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകുമായിരുന്നു; ഇന്ന് ഞാൻ അവിടെ ചെന്നാൽ എന്താണ് സംഭവിക്കുക എന്നറിയില്ല: റസൂൽ പൂക്കുട്ടി അനുഭവം പറയുന്നു

'എനിക്ക് ബീഫും പൊറോട്ടയും വാങ്ങി തന്നത് ആ ബ്രാഹ്മണ സുഹൃത്ത്'; പഠിക്കുന്ന കാലത്ത് മിക്ക ദിവസങ്ങളിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകുമായിരുന്നു; ഇന്ന് ഞാൻ അവിടെ ചെന്നാൽ എന്താണ് സംഭവിക്കുക എന്നറിയില്ല: റസൂൽ പൂക്കുട്ടി അനുഭവം പറയുന്നു

തിരുവനന്തപുരം: അസഹിഷ്ണുതയും മതവെറിയും മൂത്ത കാലത്തു കൂടിയാണ് രാജ്യം കടന്നുപോകുന്നത്. ഓരോ അഭിപ്രായങ്ങളും വിവാദങ്ങൾക്ക് വഴിമാറുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലും ആളുകൾ ഭയക്കുന്നു. ഇതിനിടെയാണ് മതം ഒരു പ്രശ്‌നമല്ലാതെ ജീവിച്ച കാലത്തെ കുറിച്ച് ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ഓർത്തെടുക്കുന്നത്. ബ്രാഹ്മണ സുഹൃത്ത് ബീഫ് വാങ്ങിത്തന്ന കഥയും പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയ കഥയുമാണ അദ്ദേഹം പങ്കുവെച്ചത്.

തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുന്ന സമയത്ത് താൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നുവെന്ന് റസൂൽ പൂക്കുട്ടി വ്യക്തമാക്കുന്നു. ഇന്ന് താൻ അവിടെ ചെന്നാൽ എന്താണ് സംഭവിക്കുക എന്ന് അറിയില്ല. അന്ന് ക്ഷേത്രത്തിൽ പോയാൽ കലാപരമായ ധാരാളം പെർഫോമൻസ് കാണാമായിരുന്നെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ റസൂൽ പൂക്കുട്ടി പറഞ്ഞു.

തന്റെ സുഹൃത്ത് രാമൻ താമസിച്ചിരുന്നത്, പത്മനാഭസ്വാമി ക്ഷ്രേത്രത്തിന്റെ തൊട്ടടുത്തായിരുന്നു. ഒരു ബ്രാഹ്മണൻ ആയ രാമൻ ടാഗോർ തീയറ്ററിന്റെ മുൻപിലുള്ള ഹോട്ടലിൽ കൊണ്ടുപോയി പൊറോട്ടയും ബീഫും വാങ്ങി തരും. തിരുവനന്തപുരം നഗരത്തിൽ ഏതൊക്കെ ഹോട്ടലിൽ നല്ല ബീഫ് കിട്ടുമെന്ന് രാമനറിയാമായിരുന്നു എന്നും റസൂൽ പൂക്കുട്ടി ഓർക്കുന്നു.

ഇന്ന് ബീഫിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിലൊന്നും യാതൊരു കാര്യവുമില്ല. കായംകുളത്ത് തന്റെ പെങ്ങൾ താമസിക്കുന്നുണ്ട്. യാത്ര പോകുമ്പോൾ കഴിക്കാനുള്ള ഭക്ഷണവുമായി കായംകുളം റെയിൽവേ സ്റ്റേഷനിൽ വരും. ഒരു പൊതിയിലെ ചപ്പാത്തിയും ഇറച്ചിക്കറിയും തങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കും, അതാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP