Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരുമഴ കൊതുകുകളെ ഓടിച്ചതോടെ പനിദുരന്തം ഒഴിവായെന്ന് കരുതിയത് വെറുതേയായി; വെള്ളക്കെട്ടിൽ ഇറങ്ങിയവർക്കൊക്കെ പ്രത്യേക തരം പനികൾ ബാധിക്കുന്നു; എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പെരുകുന്നു; രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ട അനേകം പേർ എലിപ്പനിയുടെ പിടിയിൽ

പെരുമഴ കൊതുകുകളെ ഓടിച്ചതോടെ പനിദുരന്തം ഒഴിവായെന്ന് കരുതിയത് വെറുതേയായി; വെള്ളക്കെട്ടിൽ ഇറങ്ങിയവർക്കൊക്കെ പ്രത്യേക തരം പനികൾ ബാധിക്കുന്നു; എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പെരുകുന്നു; രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ട അനേകം പേർ എലിപ്പനിയുടെ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനം പ്രളയത്തിൽ നിന്നും കരകയറി വരുന്ന അവസ്ഥയിൽ അടുത്ത തലവേദനയും ജനങ്ങളെ തേടിയെത്തുകയാണ്. വെള്ളമിറങ്ങുന്നതിനൊപ്പം സംസ്ഥാനത്തിന്റെ പലഭാഗത്തും പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 11 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. നൂറിലധികം പേരാണ് സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നായി എലിപ്പനിക്കായി ചികിത്സ തേടിയത്. കോഴിക്കോട് ഇന്നലെ മാത്രം അഞ്ചു പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

കോഴിക്കോട് ഇതു വരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. 12 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 120 ആളുകൾ ചികിത്സ തേടിയതായാണ് റിപ്പോർട്ട്.വയനാട്ടിൽ 58 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിൽ മൂന്നു പേർ മരിച്ചു. ചെങ്ങന്നൂരിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനു പോയി മടങ്ങിയെത്തിയ പോത്തൻകോട് തോന്നയ്ക്കൽ വാലിക്കോണം കാർത്തികഭവനിൽ അനിൽകുമാർ (50) എലിപ്പനി മൂലം മരിച്ചു. രണ്ടു ദിവസം മുൻപ് മടങ്ങിയെത്തിയപ്പോഴാണ് എലിപ്പനി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ എലിപ്പനി സംശയിച്ചു ചികിൽസയിലിരുന്നയാൾ മരിച്ചു.

ഇതോടെ ജില്ലയിൽ മരണം രണ്ടായി. രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ 11 പേർ ചികിൽസയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുല്ലഴി കമ്പനിപ്പടി നെടുംവീട്ടിൽ മോഹനന്റെ മകൻ നിഷാന്ത് (23) മരിച്ചു.ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന സ്ത്രീ എലിപ്പനി ലക്ഷണത്തോടെ മരിച്ചു. ഇതുവരെ 12 എലിപ്പനി കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. 30 പേർ എലിപ്പനി സംശയത്തെ തുടർന്നു ചികിത്സ തേടി. മൂന്നു പേർക്ക് എച്ച്വൺ എൻവണ്ണും സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് രണ്ടു പേരും കാസർകോട്ടു മൂന്നു പേരും ചികിൽസയിലുണ്ട്.കോട്ടയം ജില്ലയിൽ 37 എലിപ്പനി റിപ്പോർട്ട് ചെയ്തതിൽ 16 എണ്ണവും ഓഗസ്റ്റിലേതാണ്. ഇടുക്കി ദേവിയാർ കോളനിയിൽ ഇന്നലെ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ചുപേർക്കു രോഗം സംശയിക്കുന്നു. കൊല്ലം ജില്ലയിൽ പ്രളയബാധിത മേഖലയായ ശൂരനാട് വടക്കും പുനലൂരിലുമായി രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു.കണ്ണൂരിൽ 11 പേർ ചികിൽസയിലുണ്ട്. രണ്ടു പേർ മരിച്ചത് എലിപ്പനി മൂലമെന്നു സംശയിക്കുന്നു. പത്തനംതിട്ടയിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. 52 പേർ വയറിളക്ക രോഗത്തിനും ചികിൽസ തേടി. മലപ്പുറത്ത് ഒൻപതു പേർക്ക് എലിപ്പനി ബാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP