Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റർനെറ്റ് കണക്ഷൻ മോശമായതിനാൽ റേഷൻ കട മാറ്റാൻ ശ്രമിച്ചപ്പോൾ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് നാട്ടുകാർ; റേഷൻ വ്യാപാരിക്കും മകനും ക്രൂരമർദ്ദനം; പെരുമ്പാവൂർ പണിയേലിയിൽ സംഘർഷമുണ്ടായപ്പോൾ ജനവികാരം എതിരെന്ന് പറഞ്ഞ് തടിതപ്പി പൊലീസ്; അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥ

ഇന്റർനെറ്റ് കണക്ഷൻ മോശമായതിനാൽ റേഷൻ കട മാറ്റാൻ ശ്രമിച്ചപ്പോൾ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് നാട്ടുകാർ; റേഷൻ വ്യാപാരിക്കും മകനും ക്രൂരമർദ്ദനം; പെരുമ്പാവൂർ പണിയേലിയിൽ സംഘർഷമുണ്ടായപ്പോൾ ജനവികാരം എതിരെന്ന് പറഞ്ഞ് തടിതപ്പി പൊലീസ്; അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ : റേഷൻകട മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജനക്കൂട്ടം റേഷൻ വ്യാപാരിയെയും മകനെയും മർദ്ദിച്ചവശരാക്കിയതായി പരാതി.പെരുമ്പാവൂർ സപ്ലൈ ഓഫീസിനു കീഴിലെ എആർഡി 261 നമ്പർ റേഷൻ കട പണിയേലിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കുത്തങ്ങാ പള്ളിക്കുമുന്നിലേക്ക് മാറ്റുവാൻ നടന്ന നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത് .റേഷൻ വ്യാപാരി ക്രാരിയേലി വീപ്പനാട്ട് 1വി ഒ കുര്യൻ മകൻ ബിജോയ് കുര്യൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇവർ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ് .

ജില്ല സപ്ലൈ ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കട മാറ്റുന്നതിന് നീക്കം നടന്നത്. നിലവിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഇന്റർനെറ്റ് കണക്ഷൻ ദുർബ്ബലമായിരുന്നതിനാലാണ് കട മാറ്റുന്നതിന് അധികൃതർ തീരുമാനിച്ചത് .ഇലട്രോണിക് മെഷ്യനിൽ കൈവിരൽ പതിപ്പിച്ച് റേഷൻ സാധനങ്ങൾ നൽകുന്ന പുതിയരീതി നിലവിൽ വന്നതോടെ റേഷൻ കടയുടെ പ്രവർത്തനത്തിന് ഇന്റർനെറ്റ് കണക്ഷനും അനിവാര്യമാണ്. 30-ന് പൊലീസുകാരുടെ അകമ്പടിയോടെ നേരത്തേ പ്രവർത്തിച്ചിരുന്ന റേഷൻ കടയിൽ അവശേഷിച്ചിരുന്ന റേഷൻ സാധനങ്ങൾ മാറ്റാനെത്തിയപ്പോഴാണ് ഇതിനെതിരെ നിന്ന ജനക്കൂട്ടം തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്നവർ അറിയിച്ചു.

പിതാവിനെ നാട്ടുകാർ റേഷൻ കടയിൽ തടഞ്ഞുവച്ചെന്നും അന്വേഷിക്കാനെത്തിയ തന്നെ ബോധം കെടും വരെ മർദ്ദിച്ചെന്നുമാണ് ബിജോയിയുടെ വെളിപ്പെടുത്തൽ .മർദ്ദനം സഹിക്കാതെ ഓടി രക്ഷപെട്ടപ്പോൾ ഇവിടെയുണ്ടായിരുന്നവരിൽ ചിലർ ബൈക്കുകളിൽ
പിന്തുടർന്ന് എറിഞ്ഞു വീഴ്‌ത്തിയെന്നും തുടർന്ന് ബോധം മറയും വരെ മർദ്ദിച്ചെന്നും ബിജോയ് കൂട്ടി ച്ചേർത്തു.

സംഭവ സമയം കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ നിന്നും മൂന്ന് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നെന്നും സംഘർഷം നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജനക്കൂട്ടത്തിന്റെ വികാരം എതിരാണെന്ന് പറഞ്ഞ ഇവർ യാതൊരു നടപടിയും സ്വീകരിക്കാതെ പിൻവലിഞ്ഞെന്നും കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർ സൈനബ ആരോപിച്ചു.

വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. റേഷൻ വ്യാപാരിയെയും മകനെയും ആക്രമിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കുറുപ്പംപാടി സി ഐ കെ കെ മനോജ് അറിയിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച്
ഇന്ന് കുന്നത്തുനാട് താലൂക്കിൽ റേഷൻ കടകൾ അടച്ച് വ്യാപാരികൾ ഹർത്താൽ ആചരിച്ചു.തുടർന്ന് വിശദീകരണ യോഗവും നടന്നു.

പണിയേലിയിൽ നിന്നും ഒരു കാരണ വശാലും റേഷൻ കട മാറ്റാൻ അനുവദിക്കില്ലന്ന ഉറച്ച നിലപാടു സ്വീകരിച്ചിട്ടുള്ള നാട്ടുകാരെ അനുനയിപ്പിക്കുന്നതിന് വിവിധ കോണുകളിൽ നിന്നും നടന്നു വരുന്ന നീക്കം വിജയിച്ചില്ലെങ്കിൽ ഇനിയും ഇവിടെ സംഘർഷത്തിന് സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP