Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചീഫ് അക്കൗണ്ട് ഓഫീസർ ആയി ജോലി നോക്കുന്ന ആനാവൂർ നാഗപ്പന്റെ മരുമകനെ ഫിനാൻസ് ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് എംഡിക്ക് താഴെ അവരോധിക്കാൻ നീക്കമെന്ന് യുവമോർച്ച; കെറ്റിഡിസിയിലെ നിയമന ക്രമക്കേടിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ആർ എസ് രാജീവ്

ചീഫ് അക്കൗണ്ട് ഓഫീസർ ആയി ജോലി നോക്കുന്ന ആനാവൂർ നാഗപ്പന്റെ മരുമകനെ ഫിനാൻസ് ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് എംഡിക്ക് താഴെ അവരോധിക്കാൻ നീക്കമെന്ന് യുവമോർച്ച; കെറ്റിഡിസിയിലെ നിയമന ക്രമക്കേടിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ആർ എസ് രാജീവ്

തിരുവനന്തപുരം: ശബരിമല വിവാദങ്ങളുടെ മറവിൽ സിപിഎമ്മിലെ ഉന്നതരുടെ ബന്ധുക്കൾക്ക് ഉന്നത നിയമനത്തിന് നീക്കം നടക്കുന്നവെന്ന ആരോപണവുമായി യുവമോർച്ച. കെ.റ്റി. ടി.ഡി സി യിൽ പുതിയ തസ്തിക സൃഷ്ടിച്ച് ബന്ധുവിനെ ഉയർന്നപദവിയിൽ അവരോധിക്കുവാൻ നീക്കമെന്നാണ് ആരോപണം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മരുമകനെതിരെയാണ് ആക്ഷേപം. യുവമോർച്ചാ സംസ്ഥാന വൈസ് പ്രിസഡന്റ് ആർ എസ് രാജീവിന്റേതാണ് ആരോപണം.

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

കെ.റ്റി. ടി. സി യിൽ പുതിയ തസ്തിക സൃഷ്ടിച്ച് ബന്ധുവിനെ ഉയർന്നപദവിയിൽ അവരോധിക്കുവാൻ നീക്കം. സാമ്പത്തിക നഷ്ടം പറയുന്ന സർക്കാർ നിയമനങ്ങൾ നടത്താതെ വകുപ്പുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുവാൻ നീക്കം.K. T D C യിൽ ചീഫ് അക്കൗണ്ട് ഓഫീസർ ആയി ജോലി നോക്കുന്ന CPM ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മരുമകനെയാണ് പുതിയ ഫിനാൻസ് ജനറൽ മാനേജർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് MD യ്ക്ക് താഴെ അവരോധിക്കുന്നത്.

ഇതേ രീതിയിൽ KSRTC യിലും ഇതേ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയോ അതിൽ മുകളിലുള്ള ഉദ്യോഗസ്ഥരെ ഈ പോസ്റ്റിൽ നിയമിച്ചാൽ അധിക സാമ്പത്തിക നഷടം നികത്താം എന്നിരിക്കെ സർക്കാർ ഇത്തരം തസ്തികകൾ സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണ്.ഡിപ്പാർട്ട്‌മെന്റ് കളിലെ തസ്തിക സൃഷ്ടിക്കലിന് പിന്നിൽ രഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നു. KTDC യും KSRTC യും തസ്തിക സൃഷ്ടിച്ച് അനുമതിക്കായ് സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.

സർക്കാർ സാമ്പത്തിക പ്രതിസന്ധിയുള്ള ഈ ഡിപ്പാർട്ട് മെന്റ്കളെ കടക്കെണിയിലേയ്ക്ക് തള്ളിവിടുന്ന നീക്കത്തിൽ നിന്നും പിന്മാറണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP