Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർസിസിയിൽ നിന്നും എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെൺകുട്ടി മരിച്ചു; മജ്ജയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ മരണം സംഭവിച്ചത് ന്യുമോണിയ ബാധയെ തുടർന്ന്: വണ്ടാനം മെഡക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ

ആർസിസിയിൽ നിന്നും എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെൺകുട്ടി മരിച്ചു; മജ്ജയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ മരണം സംഭവിച്ചത് ന്യുമോണിയ ബാധയെ തുടർന്ന്: വണ്ടാനം മെഡക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ

തിരുവനന്തപുരം: റീജിണൽ കാൻസർ സെന്ററിൽ (ആർസിസി) ചികിത്സയിലിരിക്കെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെൺകുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിനിയായ ഒമ്പതു വയസ്സുകാരിയാണ് മരിച്ചത്. മജ്ജയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരി കഴിഞ്ഞ ഒരാഴ്ചയായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.

ആർസിസിയിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിക്കുക വഴി പെൺകുട്ടിക്ക് കാൻസർ പിടിപെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് പെൺകുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും രക്താർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയെ ആർസിസിയിൽ പ്രവേശിപ്പിച്ചത്.

മാർച്ച് ഒൻപതിന് ആർ.സി.സിയിൽ നിന്നുള്ള രക്തപരിശോധന റിപ്പോർട്ടിൽ കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ല. തുടർന്ന് പലതവണ ആർഎസിയിയിൽ നിന്ന് രക്തം സ്വീകരിച്ച ശേഷം ഓഗസ്റ്റ് 25ന് വീണ്ടും ആർസിസിയിൽ നടന്ന രക്തപരിശോധനയിൽ കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്.

ഇതിനു ശേഷം നാലു തവണ കീമോത്തറാപ്പി നടന്നു. പല തവണ ആർഎസിയിയിൽ നിന്നും രക്തം സ്വീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് 25ന് വീണ്ടും ആർസിസിയിൽ നടന്ന രക്തപരിശോധന റിപ്പോർട്ടിലാണ് കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കേളേജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കൾക്ക് എച്ച്‌ഐവിയില്ലെന്ന് വ്യക്തമായതോടെയാണ് ആർസിസിക്ക് നേരെ ആരോപണമുയർന്നത്.

എന്നാൽ ഡൽഹിയിലെ നാഷണൽ ലാബിൽ നിന്നുള്ള പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമെ കാര്യങ്ങൾ ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് ആർ.സി.സി അധികൃതർ പറയുന്നു. ഈ റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം കുട്ടി എച്ച്.ഐ.വി പോസറ്റീവ് തന്നെയെന്ന് ഡോക്ടർമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP