Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി പറഞ്ഞാൽ എറണാകുളത്ത് മത്സരിക്കാൻ തയ്യാർ; ഡിവൈഎഫ്‌ഐ നേതാവായ മകനും മത്സരിക്കാൻ യോഗ്യതയുണ്ട്; കഴിഞ്ഞ തവണയുണ്ടായ വിവാദ തീരുമാനങ്ങൾ ഇപ്പോൾ ഉണ്ടാകില്ലെന്ന് സെബാസ്റ്റ്യൻ പോൾ; എറണാകുളത്ത് മികച്ച് സ്ഥാനാർത്ഥിയുണ്ടാകുമെന്നും മുൻ എംപി

പാർട്ടി പറഞ്ഞാൽ എറണാകുളത്ത് മത്സരിക്കാൻ തയ്യാർ; ഡിവൈഎഫ്‌ഐ നേതാവായ മകനും മത്സരിക്കാൻ യോഗ്യതയുണ്ട്; കഴിഞ്ഞ തവണയുണ്ടായ വിവാദ തീരുമാനങ്ങൾ ഇപ്പോൾ ഉണ്ടാകില്ലെന്ന് സെബാസ്റ്റ്യൻ പോൾ; എറണാകുളത്ത് മികച്ച് സ്ഥാനാർത്ഥിയുണ്ടാകുമെന്നും മുൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാർട്ടി ആവശ്യപ്പെട്ടാൽ എറണാകുളത്ത് മത്സരിക്കാൻ തയ്യാറെന്ന് ഇടത് സഹയാത്രികനും മുൻ എംപിയുമായ സെബാസ്റ്റ്യൻ പോൾ. കഴിഞ്ഞ തവണ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം പിഴച്ചെന്നും എന്നാൽ ഇത്തവണ വിവാദ തീരുമാനങ്ങൾ സിപിഎം കൈക്കൊള്ളില്ലെന്നും മികച്ച സ്ഥാനാർത്ഥി തന്നെയാകും മണ്ഡലത്തിൽ ജനവിധി തേടുകയെന്നും സെബാസ്റ്റ്യൻ പോൾ പറയുന്നു. 2004ൽ വിജയിച്ച സെബാസ്റ്റ്യൻ പോളിന് പക്ഷേ 2009ൽ സിറ്റിങ് എംപിയായിരുന്നിട്ടും സീറ്റ് നൽകിയിരുന്നില്ല. മകൻ റോൺ സെബാസ്റ്റ്യനും മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകാൻ യോഗ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

1997ൽ സിറ്റിങ് എംപിയായിരുന്ന സേവ്യർ അറയ്ക്കലിന്റെ നിര്യാണത്തെ തുടർന്നാണ് ഇടതു പിന്തുണയോടെ സെബാസ്റ്റ്യൻ പോൾ ആദ്യമായി എറണാകുളത്ത് മത്സരിക്കുന്നത്. 97ൽ ആന്റണി ഐസക്കിനെ തോൽപിച്ച അദ്ദേഹം 98ൽ വീണ്ടും മത്സരിച്ചെങ്കിലും ജോർജ് ഈഡനോട് തോൽക്കുകയായിരുന്നു. 2003ൽ ജോർജ് ഈഡന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും എറണാകുളം സീറ്റ് സിപിഎം സെബാസ്റ്റ്യൻ പോളിനു തന്നെ നൽകി. 70099 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലായിരുന്നു തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ജയം.

പാർട്ടിക്ക് എപ്പോൾ വേണമെങ്കിലും തന്നെ സ്ഥാനാർത്ഥിയാക്കാമെന്നും ഒരിക്കലും അതിന് തന്റെ അനുവാദം പോലും വാങ്ങേണ്ട കാര്യമില്ലെന്ന് സെബാസ്റ്റ്യൻ പോൾ തന്നെ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ പിടി തോമസിന് എതിരെ മത്സരിച്ചെങ്കിലും സെബാസ്റ്റ്യൻ പോൾ തോറ്റിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP