Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`ശബരിമലയിലേക്ക് പോകുന്നത് മരിക്കാനും തയ്യാറായി തന്നെ`; സമരക്കാർക്കെതിരായ പൊലീസ് നടപടി ശരിയല്ല; ഇപ്പോഴുള്ളത് ഡു ഓർ ഡൈ എന്ന അവസ്ഥ; അടിച്ചമർത്താനുള്ള ശ്രമം തുടരട്ടെയെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

`ശബരിമലയിലേക്ക് പോകുന്നത് മരിക്കാനും തയ്യാറായി തന്നെ`; സമരക്കാർക്കെതിരായ പൊലീസ് നടപടി ശരിയല്ല; ഇപ്പോഴുള്ളത് ഡു ഓർ ഡൈ എന്ന അവസ്ഥ; അടിച്ചമർത്താനുള്ള ശ്രമം തുടരട്ടെയെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

നിലയ്ക്കൽ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവർക്കെതിരായ പൊലീസ് നടപടി ശരിയായില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ജീവത്യാഗത്തിന് തയ്യാറായാണ് ഇപ്പോൾ ശബരിമലയിലേക്ക് പോകുന്നതെന്നും നിലയ്ക്കലിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഒരു വിശ്വാസിയായിട്ട് മാത്രമാണ് ഇപ്പോൾ ശബരിമലയിലേക്ക് പോകുന്നതെന്നും പ്രയാർ പറഞ്ഞു. ഇവിടെ വിശ്വാസികളുടെ ഒരു സർക്കാർ വരുമെന്നും ഡു ഓർ ഡൈ ആണ് ഇപ്പോഴത്തെ അവസ്ഥയെന്നും പ്രയാർ മാധ്യമങ്ങളോട് പറഞ്ഞു

അടിച്ചമർത്താനാണ് ശ്രമമെങ്കിൽ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ശബരിമലയിലേക്ക് പോകുകയാണ്. ആചാരത്തിന് വിരുദ്ധമായി യുവതികൾ കയറിയാൽ അന്ന് ശബരിമലയിലുള്ള പ്രാർത്ഥന മതിയാക്കും. വിശ്വാസികൾ അധികാരത്തിൽ വരികയും നിയമത്തിൽ മാറ്റമുണ്ടാകുകയും ചെയ്യുമ്പോൾ മാത്രമേ പിന്നീട് ശബരിമലയിലേക്ക് പോകൂ. പമ്പയിൽ നാമജപ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രയാർ ഗോപാലകൃഷ്ണൻ ശബരിമലയിലേക്ക് പോയത്. രാവിലെ തന്നെ പമ്പയിൽ നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP