Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ബൊമ്മയല്ല; പിരിയാൻ തയ്യാർ; മാണിക്കെതിരെ കുറ്റപത്രം വരികയുമില്ല; ഉറപ്പ് നൽകിയത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; യുഡിഎഫിനെ പ്രതിസന്ധിയിലാക്കാൻ ജോർജ്ജ് പ്രസ്താവനാ യുദ്ധം തുടങ്ങി

ഞാൻ ബൊമ്മയല്ല; പിരിയാൻ തയ്യാർ; മാണിക്കെതിരെ കുറ്റപത്രം വരികയുമില്ല; ഉറപ്പ് നൽകിയത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; യുഡിഎഫിനെ പ്രതിസന്ധിയിലാക്കാൻ ജോർജ്ജ് പ്രസ്താവനാ യുദ്ധം തുടങ്ങി

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള കേരളാ കോൺഗ്രസ് തീരുമാനം സ്ഥിരീകരിക്കപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് പ്രസ്താവനകളുമായി പിസി ജോർജ്ജ് രംഗത്ത് എത്തി. കെഎം മാണിയുമായി പിരിയാൻ തയ്യാറാണെന്ന് പറയുന്ന ജോർജ്ജ് ബാർ കോഴയിൽ ധനമന്ത്രിയേയും കോൺഗ്രസിനേയും പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയും നടത്തി. ബാർ കോഴയിൽ മാണിക്കെതിരെ കുറ്റപത്രം ഉണ്ടാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ധനമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. ബാർ കോഴക്കേസ് ഏപ്രിലോടെ അവസാനിപ്പിക്കുമെന്നും ജോർജ് പറയുന്നു.

ബൊമ്മയായി വെറുതെ ഇരിക്കാനാവില്ലെന്നും താൻ പിരിയാൻ തയ്യാറാണെന്ന് കെ.എം മാണിയോട് അറിയിച്ചതായി പി.സി ജോർജ് വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനം ഒഴിയാമെന്ന് മാണിയെ അറിയിച്ചതായും ജോർജ്ജ് പറയുന്നു. ഒരു മിനിറ്റുകൊണ്ട് തനിക്ക് തന്റെ സെക്യുലർ പാർട്ടിയെ പുനർ ജനിപ്പിക്കാൻ കഴിയുമെന്നാണ് വിശദീകരണം. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കില്ല. തന്നെ ക്ഷണിക്കാത്ത യോഗത്തിൽ എടുത്ത നടപടി താൻ അംഗീകരിക്കില്ലെന്ന് പി.സി.ജോർജ് കൂട്ടിച്ചേർത്തു. തന്നെ ആ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും പി.സി.ജോർജ് വ്യക്തമാക്കി. എന്നാൽ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും പി.സി. ജോർജ് വിശദീകരിച്ചു.

ചീഫ് വിപ്പ് സ്ഥാനമാണ് മാണിക്ക് പ്രശ്‌നമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണ്. ചീഫ് വിപ്പ് എന്ന ഭാരം ചുമക്കാൻ തയ്യാറല്ല. ചീഫ് വിപ്പ് സ്ഥാനം ഒഴിയണമെന്നു മുഖ്യമന്ത്രി പറയാൻ കാത്തുനിൽക്കില്ല. മാണി പറഞ്ഞാൽ ഏതു നിമിഷവും രാജിവയ്ക്കും. താൻ പങ്കെടുക്കാത്ത യോഗത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കില്ല. യോഗ തീരുമാനങ്ങൾ തനിക്ക് ബാധകമല്ല. ചീഫ് വിപ്പിനെപോലും വിളിക്കാത്ത യോഗം എന്തു യോഗമാണെന്നും പി.സി. ജോർജ് ചോദിച്ചു. നേരത്തെ, തിരുവനന്തപുരത്ത് ചേർന്ന കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ പി.സി. ജോർജിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ജോർജിനെതിരെ നടപടി വേണമെന്നും ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.

ബാർ കോഴ ആരോപണം ഉണ്ടായപ്പോൾ ത്തന്നെ കെ.എം.മാണി രാജി വയ്‌ക്കേണ്ടതായിരുന്നുവെന്നും ബാർ കോഴ ആരോപണമാണ് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചതെന്നും പി.സി ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP