Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താത്കാലിക തസ്തികയിൽ ജോലി ചെയ്യുന്ന തങ്ങളെ ഒഴിവാക്കുമെന്ന് നഴ്സിങ് അസിസ്റ്റന്റുമാർക്ക് സംശയം; പുതിയ നിയമനങ്ങൾക്ക് ഇന്നു അഭിമുഖവും; ആർസിസി ഡയറക്ടറെ നഴ്സിങ് അസിസ്റ്റന്റുമാർ തടഞ്ഞുവെച്ചു; ഒത്തുതീർപ്പിനു ആർസിസി ഡയറക്ടർ തന്നെ മുന്നിട്ടിറങ്ങിയതോടെ സമരം പിൻവലിച്ചു; ആർസിസിയിൽ സംഘർഷം നിലനിന്നത് മണിക്കൂറുകൾ

താത്കാലിക തസ്തികയിൽ ജോലി ചെയ്യുന്ന തങ്ങളെ ഒഴിവാക്കുമെന്ന് നഴ്സിങ് അസിസ്റ്റന്റുമാർക്ക് സംശയം; പുതിയ നിയമനങ്ങൾക്ക് ഇന്നു അഭിമുഖവും; ആർസിസി ഡയറക്ടറെ നഴ്സിങ് അസിസ്റ്റന്റുമാർ തടഞ്ഞുവെച്ചു; ഒത്തുതീർപ്പിനു ആർസിസി ഡയറക്ടർ  തന്നെ മുന്നിട്ടിറങ്ങിയതോടെ സമരം പിൻവലിച്ചു; ആർസിസിയിൽ സംഘർഷം നിലനിന്നത് മണിക്കൂറുകൾ

എം മനോജ് കുമാർ

 തിരുവനന്തപുരം:ആർസിസി ഡയറക്ടറെ നഴ്‌സിങ് അസിസ്റ്റന്റുമാർ തടഞ്ഞുവെച്ചു. നഴ്‌സിങ് അസിസ്റ്റന്റ്‌റ് നിയമനത്തിന് ഇന്നു അഭിമുഖം നടക്കാനിക്കിരിക്കെയാണ് നഴ്‌സിങ് അസിസ്റ്റന്റുമാർ ആർസിസി ഡയറക്ടർ രേഖാ നായരെ തടഞ്ഞുവെച്ചത്.താത്ക്കാലികക്കാർ ആർസിസിയിൽ ജോലിചെയ്യവേ അവരെ പരിഗണിക്കാതെ പുതിയ നിയമനത്തിന് ഡയരക്ടർ ശ്രമിച്ചതിനെ തുടർന്നാണ് നഴ്‌സിങ് അസിസ്റ്റന്റുമാർ സമരവുമായി ഇറങ്ങിയത്.

തങ്ങളെ പറഞ്ഞുവിട്ടു പുതിയ നിയമനത്തിനുള്ള ശ്രമമാണെന്ന് മനസിലായതോടെ ഇവർ പിരിഞ്ഞു പോകാതെ ആവശ്യം അംഗീകരിക്കാൻ വേണ്ടി കുത്തിയിരിക്കുകയായിരുന്നു. പ്രശ്‌നം വഷളാകുന്നുവെന്ന് മനസിലായതിനെ തുടർന്ന് ഡയരക്ടർ അഭിമുഖം നിർത്തിവയ്ക്കുകയും തടഞ്ഞുവെച്ച നഴ്‌സിങ് അസിസ്റ്റന്റ്‌റ്മാരോട് സംസാരിക്കുകയും ചെയ്തു.അതിനു ശേഷമാണ് നഴ്‌സിങ് അസിസ്റ്റന്റ്മാർ സമരം നിർത്തിയത്.

ഇന്നത്തെ അഭിമുഖവും മാറ്റിവെച്ചു. വർഷങ്ങളായി താത്കാലിക തസ്തികയിൽ ജോലി ചെയ്യുന്നവർ ആർസിസിയിലുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം നഴ്‌സിങ് അസിസ്റ്റന്റുമാർ ഉന്നയിക്കുകയും ചെയ്തിരുന്നു. പക്ഷെ അതിനു നടപടികൾ വന്നിരുന്നില്ല. ഇവർ ഇങ്ങിനെ ജോലി ചെയ്യവേയാണ് പുതിയ നഴ്‌സിങ് അസിസ്റ്റന്റുമാർക്കായി ഇന്നു അഭിമുഖം നടത്തിയത്. തുടർന്നാണ് നഴ്‌സിങ് അസിസ്റ്റന്റുമാർ പ്രതിഷേധവുമായി രംഗത്ത് വന്നത്.

ആർസിസി ഡയരക്ടറെ നഴ്‌സിങ് അസിസ്റ്റന്റുമാർ തടഞ്ഞുവെച്ചു എന്ന വാർത്ത ആർസിസി അധികൃതർ മറുനാടൻ മലയാളിയോട് നിഷേധിച്ചു. നഴ്‌സിങ് അസിസ്റ്റന്റുമാർ ആയി ജോലി ചെയ്യുന്നവരെ ഒരു കാരണവശാലും പുറത്താക്കില്ലെന്ന് അവരോടു പറഞ്ഞിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പേരിലാണ് നഴ്‌സിങ് അസിസ്റ്റന്റുമാർ സമരത്തിനു ഇറങ്ങിയത്. 12 ഒഴിവുകൾ നിലവിലുണ്ട്. ആ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒഴിവുകളിൽ അപേക്ഷ ക്ഷണിക്കുന്നത് സാധാരണ രീതിയാണ്. എന്തായാലും പ്രതിഷേധത്തെ തുടർന്ന് അഭിമുഖം മാറ്റിവെച്ചു-ആർസിസി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സജീദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP