കട്ടപ്പനയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രജിസ്ട്രേഷൻ കൗണ്ടർ തകർന്ന് വീണു; സംഭവം സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ; പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
November 14, 2019 | 12:51 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കട്ടപ്പന: കട്ടപ്പനയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രജിസ്ട്രേഷൻ കൗണ്ടർ തകർന്നു വീണു. സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സെന്റ് ജോർജ് ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി നടന്നത്. പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നിതിനിടെയാണ് ഹാളിനു പുറത്തെ, ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച രജിസ്ട്രേഷൻ കൗണ്ടർ തകർന്നുവീണത്. ഇതിനടിയിൽപ്പെട്ട് ഒരാൾക്ക് പരിക്കേറ്റു.
പൊലീസും നാട്ടുകാരും ചേർന്ന് ടിൻഷീറ്റ് ഉയർത്തിമാറ്റി പരിക്കേറ്റയാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി, സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഇടുക്കി എംപി. ഡീൻ കുര്യാക്കോസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
