Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; കേസ് അനാവശ്യമെന്ന് രഹ്ന കോടതിയിൽ

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; കേസ് അനാവശ്യമെന്ന് രഹ്ന കോടതിയിൽ

കൊച്ചി: ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന കേസിൽ അറസ്റ്റ് ഭയന്നാണ് രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.

ശബരിമലയിൽ ക്ഷേത്രദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്ത ഫേസ്‌ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുമായിരുന്നു രഹ്നക്കെതിരെയുള്ള പരാതി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണമേനോനാണ് പരാതി നൽകിയത്.

ശബരിമല സന്ദർശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. യുവതികൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതൽ വൃതം നോറ്റ് ശബരിമലയിൽ പോകാൻ ആഗ്രഹിച്ചയാളാണ് താനെന്ന് ഹർജിയിൽ പറയുന്നു. ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകയ്‌ക്കൊപ്പമാണ് രഹ്ന ശബരിമല കയറാൻ ശ്രമിച്ചത്.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നടപ്പന്തൽ വരെ മാത്രമേ ഇവർക്ക് പോകാനായുള്ളു. പിന്നീട് പൊലീസ് സംരക്ഷണയിൽ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് പിന്നാലെ രഹ്നയുടെ കൊച്ചിയിലെ ക്വാർട്ടേഴ്സ് ആക്രമിക്കപ്പെടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP