Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഫീസിൽ മറന്നുവച്ച മൊബൈലിൽനിന്നു ബന്ധുവായ പെൺകുട്ടിക്ക് അശ്ലീല സന്ദേശം പോയി; ചോദ്യം ചെയ്യലിൽ അപമാനിതനായ യുവാവ് ആത്മഹത്യ ചെയ്തു

ഓഫീസിൽ മറന്നുവച്ച മൊബൈലിൽനിന്നു ബന്ധുവായ പെൺകുട്ടിക്ക് അശ്ലീല സന്ദേശം പോയി; ചോദ്യം ചെയ്യലിൽ അപമാനിതനായ യുവാവ് ആത്മഹത്യ ചെയ്തു

കുറ്റിക്കോൽ: ഓഫിസിൽ മറന്നുവച്ച മൊബൈൽഫോണിൽനിന്നു ബന്ധുവായ പെൺകുട്ടിക്കു അശ്ലീലസന്ദേശം പോയ സംഭവത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാസർകോട് സ്വകാര്യ കാർ വിൽപ്പനശാലയിലെ ജീവനക്കാരനുമായ രജിൻ(21) ആണ് ആത്മഹത്യ ചെയ്തത്.

രജിൻ തന്റെ മൊബൈൽഫോൺ ഓഫിസിൽ മറന്നുവച്ചിരുന്നു. അതു സൂക്ഷിക്കാൻ സുഹൃത്തിനെ വിളിച്ച് ഏർപ്പാടും ചെയ്തു. അപ്പോഴാണ് മൊബൈലിൽ സേവ് ചെയ്തിരുന്ന പെൺകുട്ടിയുടെ ഫോൺ നമ്പറിലേക്ക് അശ്ലീല സന്ദേശം പോയത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ രജിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. ചോദ്യം ചെയ്യലോടെ രജിൻ മാനസികമായി തകർന്നു.

ഒരാഴ്ച മുൻപായിരുന്നു ഈ സംഭവം. രജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു ബേഡഡുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്എംഎസ് അയച്ചത് ആരാണെന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. രജിന്റെ മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വീടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിലാണ് രജിനെ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കുറ്റിക്കോൽ തുണ്ടംബട്ടി രവീന്ദ്രന്റെ മകനാണ് രജിൻ. ഒരുമാസം മുൻപാണു രജിൻ ജോലിക്കു ചേർന്നത്. മാതാവ് ലീല. സഹോദരി രമ്യ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP