Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത തുക വെള്ളാപ്പള്ളി മുക്കിയെന്ന് ആരോപണം; 21 കോടി പിരിച്ചതിൽ സർക്കാരിന് കൈമാറിയത് വെറും ഒരു കോടിയെന്ന് ചേർത്തല സ്വദേശികൾ; ഏഴായിരം ശാഖകളിൽനിന്ന് പിരിച്ചത് 30,000 രൂപ വിതം; എസ്എൻ കോളജിലും ട്രസ്റ്റിലും നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമെന്നും ആരോപണം

ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത തുക വെള്ളാപ്പള്ളി മുക്കിയെന്ന് ആരോപണം; 21 കോടി പിരിച്ചതിൽ സർക്കാരിന് കൈമാറിയത് വെറും ഒരു കോടിയെന്ന് ചേർത്തല സ്വദേശികൾ; ഏഴായിരം ശാഖകളിൽനിന്ന് പിരിച്ചത് 30,000 രൂപ വിതം; എസ്എൻ കോളജിലും ട്രസ്റ്റിലും നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമെന്നും ആരോപണം

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചേർത്തല സ്വദേശികൾ രംഗത്തെത്തി. എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത തുക ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുക്കിയെന്ന് ചേർത്തല സ്വദേശി സി.പി. വിജയൻ, അശോകൻ ചാരങ്ങാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്നും ഇവർ ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴായിരം ശാഖകളിൽനിന്ന് 30,000 രൂപ വീതമാണ് പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. എന്നാൽ പിരിച്ചെടുത്ത 21 കോടി രൂപയിൽനിന്ന് വെറും ഒരു കോടി രൂപ മാത്രമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ബാക്കി തുക എവിടെപ്പോയെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കണമെന്നും ഇവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെള്ളാപ്പള്ളി നടേശൻ വ്യക്തിപരമായി ഒരു കോടി രൂപ നൽകിയെന്ന വാർത്ത അറിയില്ലെന്നും എസ്എൻ കോളജിലും എസ്എൻ ട്രസ്റ്റിലും നടത്തിയിട്ടുള്ള നിയമനങ്ങൾ നിയമവിരുദ്ധമായാണെന്നും ഇവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP