Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പികെ ശശി എംഎൽഎയ്ക്ക് എതിരായ പീഡന പരാതി പൊലീസിന് പകരം മന്ത്രി അന്വേഷിക്കുന്നതെങ്ങനെ? ഇത് നീതി ന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളി; സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ച് വിടണമെന്നും രമേശ് ചെന്നിത്തലയുടെ പരിഹാസം

പികെ ശശി എംഎൽഎയ്ക്ക് എതിരായ പീഡന പരാതി പൊലീസിന് പകരം മന്ത്രി അന്വേഷിക്കുന്നതെങ്ങനെ? ഇത് നീതി ന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളി; സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ച് വിടണമെന്നും രമേശ് ചെന്നിത്തലയുടെ പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പികെ ശശി എംഎൽഎയ്ക്ക് എതിരായ പീഡന പരാതി പൊലീസിന് കൈമാറാതെ പാർട്ടി അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.കെ.ശശിക്കെതിരായ പരാതി അന്വേഷിക്കാൻ നിയമമന്ത്രി എ.കെ. ബാലനെയും പി.കെ. ശ്രീമതി എംപിയേയും ചുമതലപ്പെടുത്തിയ സിപിഎം നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇത്തരം കേസിൽ അന്വേഷണം നടത്തേണ്ടത് പാർട്ടി അല്ല പൊലീസാണ്. ഇവിടെ പരാതി പൊലീസിന് കൈമാറാതെ മന്ത്രി തന്നെ അന്വേഷണം നടത്തുകയാണ്. ഇത് കേട്ടു കേൾവി ഇല്ലാത്ത കാര്യമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ചു വിട്ടശേഷം മന്ത്രി ബാലൻ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതം.

ഓഗസ്റ്റ് 31നുതന്നെ മന്ത്രി ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏൽപ്പിച്ചു എന്നും അവർ അന്വേഷണം തുടങ്ങിയെന്നുമാണ് സിപിഎം സെക്രട്ടേറിയറ്റ് പറയുന്നത്. പക്ഷേ മന്ത്രി ബാലൻ കഴിഞ്ഞ ദിവസവും പറഞ്ഞത് താൻ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. അപ്പോൾ ഒന്നുകിൽ മന്ത്രി ബാലനോ, അല്ലെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണം.

ഓഗസ്റ്റ് 14 ന് തന്നെ പരാതി സിപിഎം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാർട്ടി പത്രക്കുറിപ്പിൽ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പൊലീസിന് കൈമാറാതെ വച്ചു കൊണ്ടിരുന്നത് ശരിയായില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP