Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല കർമ്മ സമിതി പരിപാടിയിൽ പങ്കെടുക്കരുതായിരുന്നു; മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനും സമാനമായ അഭിപ്രായം; അമൃതാനന്ദമയിയെ സിപിഎം വേട്ടയാടുന്നുവെന്ന് രമേശ് ചെന്നിത്തല

ശബരിമല കർമ്മ സമിതി പരിപാടിയിൽ പങ്കെടുക്കരുതായിരുന്നു; മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനും സമാനമായ അഭിപ്രായം; അമൃതാനന്ദമയിയെ സിപിഎം വേട്ടയാടുന്നുവെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശബരിമല കർമ്മസമിതിയുടെ പരിപാടിക്ക് അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നു എന്നാണ് തന്റെയും അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയാണെന്നും സിപിഎമ്മിനെ എതിർക്കുന്ന എല്ലാവരെയും ആർഎസ്എസുകാരായി മുദ്രകുത്തുകയാണെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന.

ശബരിമല കർമ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഘമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലൊരു പരിപാടിയിൽ അവർ പങ്കെടുക്കരുതായിരുന്നുവെന്നും അവരെ ആരാധിക്കുന്നവർക്ക് പോലും അത് ഇഷ്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.. അമൃതാനന്ദമയിയെ തെറ്റായി നയിക്കാൻ ആർഎസ്എസ് മുൻപും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നടത്തി. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിക്കേണ്ടിയിരുന്നു . ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പിണറായി വിജയൻ പറയുന്നു.എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കർമസമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കരുതായിരുന്നു എന്നാണ് പിണറായി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP