Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാരിന്റെ സാലറി ചലഞ്ച് പൂർണ പരാജയമെന്ന് ചെന്നിത്തല; മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളം; സെക്രട്ടറിയേറ്റിൽ മാത്രം 1500 ഓളം ജീവനക്കാർ വിസമ്മത പത്രം നൽകിയെന്നും പ്രതിപക്ഷ നേതാവ്

സർക്കാരിന്റെ സാലറി ചലഞ്ച് പൂർണ പരാജയമെന്ന് ചെന്നിത്തല; മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളം; സെക്രട്ടറിയേറ്റിൽ മാത്രം 1500 ഓളം ജീവനക്കാർ വിസമ്മത പത്രം നൽകിയെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സർക്കാരിന്റെ സാലറി ചലഞ്ച് പൂർണ്ണ പരാജയമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളമാണെന്നും. പലർക്കും നിർബന്ധിത പണപിരിവിനോട് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

സെക്രട്ടറിയേറ്റിൽ മാത്രം 1500 ഓളം ജീവനക്കാർ വിസമ്മത പത്രം നൽകിയെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ എയിഡഡ് സ്‌കൂളിൽ 70 ശതമാനം അദ്ധ്യാപകരും സാലറി ചലഞ്ചിനോട് നോ പറഞ്ഞു. സർക്കാരിന്റെ ധാർഷ്ട്യത്തെ ഉദ്യേഗസ്ഥർ പരാജയപ്പെടുത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി. ഇത് നേതാകന്മാരുടെ നേതൃത്വത്തിൽ നടന്ന പിടിച്ച് പറിയാണെന്നും ചെന്നിത്തല തുറന്നടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP