Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുപണിയാൻ ശ്രമിച്ചതോടെ വില്ലനായി എത്തിയത് കെട്ടിട നിർമ്മാണ ചട്ടം; കൊച്ചിയിലെ ഇഡിഎസ് ആധുനിക രീതിയിൽ വിനായക ലോഡ്ജിനെ രൂപമാറ്റം വരുത്തിയത് 30 മാസം കൊണ്ട്; അകത്തെ ഭിത്തികൾ പൊളിച്ചുമാറ്റി കോൺക്രീറ്റ് ബീമുകൾ സ്ഥാപിക്കാൻ മൂന്നു നിലകളെ താങ്ങിനിർത്തിയത് ഇരുമ്പ് പൈപ്പുകളിൽ

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുപണിയാൻ ശ്രമിച്ചതോടെ വില്ലനായി എത്തിയത് കെട്ടിട നിർമ്മാണ ചട്ടം; കൊച്ചിയിലെ ഇഡിഎസ് ആധുനിക രീതിയിൽ വിനായക ലോഡ്ജിനെ രൂപമാറ്റം വരുത്തിയത് 30 മാസം കൊണ്ട്; അകത്തെ ഭിത്തികൾ പൊളിച്ചുമാറ്റി കോൺക്രീറ്റ് ബീമുകൾ സ്ഥാപിക്കാൻ മൂന്നു നിലകളെ താങ്ങിനിർത്തിയത് ഇരുമ്പ് പൈപ്പുകളിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ച് പണിയാൻ ശ്രമിച്ചതോടെ കെട്ടിട നിർമ്മാണചട്ടം പൊല്ലാപ്പായി. പോംവഴിയെക്കുറിച്ചുള്ള അന്വേഷണം ചെന്ന് നിന്നതുകൊച്ചിയിലെ ഇ-ഡിഎസ്എസിൽ. 30 മാസം കൊണ്ട് ഏറ്റവും ആധൂനിക രീതിയിലേയ്ക്ക് കെട്ടിടത്തെ പുനർനിർമ്മിച്ച് കമ്പനി ചരിത്രം കുറിച്ചു. മൂന്നുനിലയെ ഇരുമ്പ് പൈപ്പുകളിൽ താങ്ങി നിർത്തി, ഉള്ളിലെ ഭിത്തികൾ അപ്പാടെ പൊളിച്ചുമാറ്റി, കോൺക്രീറ്റ് ബീമുകളിലേയ്ക്ക് കെട്ടിടത്തെ പറിച്ചുനടുന്ന സാങ്കേതികവിദ്യയിൽ മുഖം മിനുക്കിയത് 3 നിലകളിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം തമ്പാനൂരിലെ വിനായക ലോഡ്ജ്.

രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കെട്ടിടത്തിന് രൂപമാറ്റം വരുത്തുന്നതെന്നും മൂന്നുനിലയുടെ ഭാരം നിർമ്മാണം പൂർത്തിയായ കോൺക്രീറ്റ് ബീമുകളിലേയ്ക്ക് മാറ്റപ്പെടുമ്പോൾ ഒരു നിസ്സാര വ്യത്യാസമുണ്ടായാൽപ്പോലും കെട്ടിടം അപ്പാടെ തകരുമായിരുന്നെന്നും കമ്പനിയുടെ സാങ്കേതിക മികവിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നിർമ്മാണമെന്നും ഉടമ കൊച്ചി കടവന്ത്ര സ്വദേശി ജോസ് ഫ്രാൻസീസ് മറുനാടനോട് വ്യക്തമാക്കി. ന്യൂതീയറ്ററിന് സമീപം പ്രധാന റോഡിനോട് ചേർന്ന് സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിന്റെ താഴ്ഭാഗത്ത് ഇപ്പോൾ ഇടനാഴിയും ഇരുവശങ്ങളിൽ ഹാളുകളും ഒരു സമയം 50 പേർക്ക് ഭക്ഷണം കഴിക്കാൻ സ്ഥലസൗകര്യമുള്ള റസ്റ്റോറന്റും സജ്ജമായി.

നേരത്തെ ഈ ഭാഗത്ത് ലോഡ്ജ് മുറികളാണ് ഉണ്ടായിരുന്നത്. ഇത് അപ്പാടെ പൊളിച്ചുമാറ്റിയാണ് ഹാളുകളും റെസ്റ്റോറന്റും മറ്റും നിർമ്മിച്ചത്. ഇപ്പോൾ ഈ കെട്ടിടത്തിലെ സൗകര്യങ്ങൾ ഫോർസ്റ്റാർ അംഗീകാരം വരെ ലഭിക്കാവുന്ന തലത്തിലേയ്ക്ക് മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് ജോസ്സ് ഫ്രാൻസീസിന്റെ വിലയിരുത്തൽ. പരിമിതമായ സ്ഥല സൗകര്യത്തിൽ നിലനിന്നിരുന്ന കെട്ടിടത്തെ പൂർണ്ണമായും ആധൂനികവൽക്കരിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കമ്പനിയുടെ എഞ്ചിനീയർമാർ സ്ഥലം സന്ദർശിച്ച്, കെട്ടിട ഉടമസ്ഥനുമായി ആശയവിനിമയം നടത്തി ആവശ്യമായ സൗകര്യങ്ങളെക്കുറിച്ച് ധാരണയിലെത്തുകയും ഇതിന് ആവശ്യമായ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. തുടർന്ന് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഡമ്മി പില്ലറുകൾ സ്ഥാപിച്ച് മുകളിലോട്ടുള്ള മൂന്നുനിലയുടെ ഭാരം ഇതിലേയ്ക്ക് മാറ്റി. തുടർന്നാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ ഘട്ടം മുതൽ കോൺക്രീറ്റ് ഭീമുകൾ നിർമ്മിച്ച് കെട്ടിടത്തിന്റെ മൊത്തം ഭാരം ഇതിലേയ്ക്ക് ഉൾക്കൊള്ളിക്കുന്നതുവരെയുള്ള ഘട്ടം ഏറെ അപകടസാധ്യതയുള്ളതും നേരിയ തോതിലുള്ള ഒരു നോട്ടക്കുറവ് പോലും ജോലിക്കാരുടെ ജീവനും കെട്ടിടത്തിന്റെ നാശ നഷ്ടത്തിനും വഴിതെളിക്കുമായിരുന്നെന്നും ജോസ് പറഞ്ഞു.

എത്ര പഴകിയ കെട്ടിടവും നിലനിർത്തിക്കൊണ്ട് തന്നെ ഏറ്റവും ആധൂനിക രീതിയിലേക്കുയർത്തുന്നതിനും പാർക്കിങ് ഏര്യകളില്ലാത്ത കെട്ടിടങ്ങൾക്ക് അടിനിലയിൽ ഇതിനാവശ്യമായ സ്ഥല-സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉതകുന്നതാണ് കമ്പിനിയുടെ സാങ്കേതിക വിദ്യയെന്നും ജോസ് ഫ്രാൺസീസ് കൂട്ടിച്ചേർത്തു. പഴക്കം ചെന്നതും വ്യവസായിക ആവശ്യങ്ങൾക്കായി പണിതീർത്തിട്ടുള്ളതുമായ കെട്ടിടങ്ങൾ നിലനിർത്തികൊണ്ട് തന്നെ ഭൂമിക്കടിയിൽ പാർക്കിങ് സൗകര്യം സൃഷ്ടിക്കുന്നതിനും കമ്പനിയുടെ സാങ്കേതിക വിദ്യപ്രയോജനപ്പെടുത്താവുന്നതാണെന്നും ജോസ്സ് ചൂണ്ടിക്കാട്ടി.

കോതമംഗലം വിമലഗിരി സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം പള്ളിയായി പുനർനിർമ്മിച്ചുകൊണ്ടാണ് കിഴക്കൻ മേഖലയിൽ കമ്പനി ഈ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയത്. തിരുവിതാകൂർ ദേവസ്വത്തിന്റെ ഉടമസ്ഥയിലുള്ള കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ വെള്ളക്കെട്ട് കാരണം നിത്യപൂജ മുടങ്ങി കിടന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മേക്കാട്ട് ഭഗവതി ക്ഷേത്രം അതിന്റെ തനിമ നിറുത്തി കൊണ്ട് ഒരു മീറ്ററോളം ഉയർത്തി തുടർന്നും കമ്പനി മികവുകാട്ടി.തലസ്ഥാന നഗരിയിലെ കമ്പനിയുടെ അരങ്ങേറ്റമായിരുന്നു ഈ നൂതന സാങ്കേതിക വിദ്യയിലൂടെ വിനായകലോഡ്ജിന്റെ രൂപമാറ്റത്തിലൂടെ സാധ്യമായതെന്നും ജോസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP