Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീണ്ടും അയ്യപ്പ ദർശനത്തിന് യുവതികൾ നിലയ്ക്കലിൽ; ബുധനാഴ്ച നീലിമലയിൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടക്കിയ സംഘം വീണ്ടുമെത്തിയത് ഇന്ന് പുലർച്ചെയോടെ; രേഷ്മാ നിശാന്തിനേയും ഷാനിലയേയും പൊലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്ക് മാറ്റി; വിവരമറിഞ്ഞ് പമ്പയിലും ശരണപാതയിലും സന്നിധാനത്തും തടയാൻ തമ്പടിച്ച് കർമ്മസമിതി പ്രവർത്തകർ

വീണ്ടും അയ്യപ്പ ദർശനത്തിന് യുവതികൾ നിലയ്ക്കലിൽ; ബുധനാഴ്ച നീലിമലയിൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടക്കിയ സംഘം വീണ്ടുമെത്തിയത് ഇന്ന് പുലർച്ചെയോടെ; രേഷ്മാ നിശാന്തിനേയും ഷാനിലയേയും പൊലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്ക് മാറ്റി; വിവരമറിഞ്ഞ് പമ്പയിലും ശരണപാതയിലും സന്നിധാനത്തും തടയാൻ തമ്പടിച്ച് കർമ്മസമിതി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമല നട നാളെ അടയ്ക്കാനിരിക്കെ ഇന്ന് പുലർച്ചെ വീണ്ടും യുവതികൾ നിലയ്ക്കലിൽ. കഴിഞ്ഞദിവസം ശബരിമലയിൽ എത്തിയ കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തും ഷാനിലയുമാണ് ഇന്ന് വീണ്ടും എത്തിയത്. ഇന്ന് പുലർച്ചെയോടെ ഇവർ ആണ് ഇവർ നിലയ്ക്കലിൽ എത്തിയത്. മലയകയറി അയ്യപ്പദർശനം നടത്തിയേ മടങ്ങൂ എന്ന് ഇവർ ശക്തമായ നിലപാടിലാണ് ഇരുവരും. അതേസമയം, ഇന്ന് ഭക്തദർശനത്തിന് അവസരമുള്ള അവസാന ദിവസമാണ്. അതിനാൽ തന്നെ കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇരുവരേയും പൊലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്ക് മാറ്റി. എന്നാൽ ഇന്ന് ദർശനം നടത്തിയേ മടങ്ങൂ എന്ന ഉറച്ച നിലപാടിലാണ് യുവതികൾ എന്നാണ് ലഭിക്കുന്ന വിവരം.

ഇവർ ബുധനാഴ്ച പുലർച്ചെ ശബരിമല ദർശനത്തിനെത്തുകയും നീലിമലവരെ എത്തിയപ്പോൾ ഭക്തർ തടയുകയും വൻ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു. നൂറുദിവസത്തോളം വ്രതമെടുത്താണ് ശബരീശനെ കാണാൻ എത്തിയതെന്നും കണ്ടേ മടങ്ങൂ എന്നും കടുംപിടിത്തത്തിലായിരുന്നു ഇരുവരും. എന്നാൽ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ഇരുവരേയും പൊലീസ് അറസ്റ്റുചെയ്തു മാറ്റുകയായിരുന്നു അന്ന്.

അതേസമയം, ഇന്ന് പുലർച്ചെ എത്തിയ ഇരുവരേയും നിലയ്ക്കലിൽ വച്ചുതന്നെ തടയുകയായിരുന്നു പൊലീസ്. യുവതികൾ എത്തിയ വിവരം അറിഞ്ഞതോടെ സന്നിധാനത്തും പമ്പയിലും ശരണപാതയിലുമായി ഭക്തർ പ്രതിഷേധത്തിന് ഒരുങ്ങി നിൽക്കുന്നുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. രേഷ്മയും നിശാന്തുമുൾപ്പെട്ട സംഘം ആദ്യം നവംബറിലാണ് ശബരിമലയിലേക്ക് എത്തിയത്. യുവതീ പ്രവേശനത്തിന് കോടതി അനുമതി നൽകിയ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.

എന്നാൽ അന്ന് വലിയ ഭക്ത പ്രതിഷേധം ഉണ്ടാവുകയും ഇരുവർക്കും മടങ്ങുകയും ചെയ്യേണ്ടിവന്നു. രണ്ടാമതായി മകരവിളക്കിന് പിന്നാലെയാണ് പൊലീസിനെ അറിയിച്ച് ഇരുവരും വീണ്ടും എത്തിയത്. നൂറുദിവസത്തിലേറെ വ്രതം പൂർത്തിയായെന്നും ദർശനം നടത്തിയേ മടങ്ങൂ എന്നുമായിരുന്നു ഇരുവരുടേയും ഉറച്ച നിലപാട്.

പക്ഷേ, ആദ്യം കുറച്ച് ഭക്തരാണ് തടഞ്ഞതെങ്കിൽ പിന്നീട് ശരണംവിളികളും നാമജപപ്രതിഷേധവുമായി നൂറുകണക്കിന് പേർ നീലിമലയിൽ പ്രതിരോധിക്കാനെത്തി. എന്നാൽ ഇരുവരും മടങ്ങാൻ തയ്യാറായില്ല. സ്ഥിതി വഷളാകുന്ന സാഹചര്യം എത്തിയതോടെ പൊലീസ് ഇരുവരേയും ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു. അന്ന് മടങ്ങിപ്പോയ ഇരുവരും ഇന്ന് പുലർച്ചെ വീണ്ടും ദർശനത്തിന് എത്തിയതോടെയാണ് നിലയ്ക്കലിൽ വച്ചുതന്നെ പൊലീസ് തടഞ്ഞത്.

മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച് നാളെ നട അടയ്ക്കാനിരിക്കെ കൂടുതൽ പ്രശ്‌നങ്ങൾ ഈ അവസാന ദിവസം ഉണ്ടാക്കാൻ പൊലീസ് ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഇരുവരേയും നിലയ്ക്കലിൽ തടഞ്ഞത്. ശബരിമലയിൽ ഈ മണ്ഡലകാലത്ത് 51 യുവതികൾ ദർശനം നടത്തിയെന്ന സത്യവാങ്മൂലം സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ നൽകിയതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും സ്ഥിതി വഷളാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനുള്ള കരുതലിലാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP