Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടതുമുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതെന്ന് ബിജെപി; തോമസ് ചാണ്ടി എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും കുമ്മനം രാജശേഖരൻ; അടുത്ത രാജി മലപ്പുറം മന്ത്രിയുടേതെന്ന് കെ സുരേന്ദ്രൻ

ഇടതുമുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതെന്ന് ബിജെപി; തോമസ് ചാണ്ടി എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും കുമ്മനം രാജശേഖരൻ; അടുത്ത രാജി മലപ്പുറം മന്ത്രിയുടേതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന തോമസ് ചാണ്ടിയുടെ വെളിപ്പെടുത്തൽ ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഘടകക്ഷിയുടെ പ്രതിഷേധത്തെ തുടർന്ന് ഭരണം നഷ്ടമാകുമെന്ന അവസ്ഥ ഉണ്ടായപ്പോഴാണ് തീരുമാനം മാറ്റാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്. മാത്രവുമല്ല സുപ്രീംകോടതിയെ സമീപിച്ച് എത്രയും പെട്ടെന്ന് തിരികെ വരാൻ മുഖ്യമന്ത്രി ആശീർവദിക്കുകയും ചെയ്തു. തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കുമ്മനം പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവെച്ചതു കൊണ്ട് നിയമ പ്രശ്‌നം അവസാനിക്കുന്നില്ല. ബിജെപി ഉൾപ്പടെയുള്ള കക്ഷികൾ നടത്തിയ പോരാട്ടത്തിന്റെ ഉജ്ജ്വല വിജയമാണിത്. പണം കൊണ്ട് ആരെയും വിലയ്ക്ക് വാങ്ങാമെന്ന ഹുങ്കിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണിത്. എന്നാൽ മന്ത്രി സ്ഥാനം രാജിവെച്ചതു കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല.കയ്യേറ്റക്കാരനായ തോമസ് ചാണ്ടി എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറ്റക്കാരനായ വ്യക്തിക്ക് മുന്നിൽ ഒരുമുഖ്യമന്ത്രി ഓച്ഛാനിച്ച് നിൽക്കുന്ന കാഴ്ച ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത്ര ദുർബലനായ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇതാദ്യമാണ്. കൂട്ടുത്തരവാദിത്തം ഇല്ലാതായ മന്ത്രിസഭയ്ക്ക് ഒരു നിമിഷം പോലും ഭരണത്തിൽ തുടരാനുള്ള ധാർമ്മിക അവകാശമില്ല. സമാന്തര യോഗം ചേർന്നതോടെ മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് സിപിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷി അവിശ്വാസം പ്രകടിപ്പിച്ച സാഹചര്യത്തിൽ സർക്കാർ രാജി വെക്കണം. അധികാരത്തിനു വേണ്ടി ഇനിയും കടിച്ചു തൂങ്ങുന്ന പിണറായി വിജയൻ ജനാധിപത്യ കേരളത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു

കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്

നിൽക്കക്കള്ളിയില്ലാതെയാണ് ഈ രാജി. തോമസ് ചാണ്ടിയേക്കാൾ കൂടുതൽ അവഹേളിതനായത് പിണറായി വിജയനാണ്. പഠിച്ച പണി പതിനെട്ടും പയററി നോക്കിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാൻ പററിയില്ല എന്നതാണ് സത്യം. കോടതിയിൽ തോററു തുന്നം പാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവെക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയ സദാചാരത്തിന്റെ വർത്തമാനവും സർക്കാരിന് അവകാശപ്പെടാനില്ല. രാജി വെച്ചില്ലായിരുന്നെങ്കിൽ സർക്കാരിന്റെ നിലനില്പു തന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കൽ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാൻ ബാക്കിയുള്ളൂ. ഏതായാലും ഒരു മാലിന്യം കൂടി പുറത്തുപോയി എന്ന് ജനങ്ങൾക്ക് ആശ്വസിക്കാം. മലപ്പുറം മന്ത്രി അടക്കം പലരുടേയും രാജി വരും മാസങ്ങളിൽ നമുക്കു പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP