Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞായർ, തിങ്കൾ ദിവസം മദ്യം ലഭിക്കില്ല; എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് ചൊവ്വാഴ്ച മുതൽ ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും; ബെവ് ക്യൂ ആപ്പിന്റെ പ്രവർത്തനത്തിൽ റിപ്പോർട്ട് തേടി എക്സൈസ് മന്ത്രി; പോരായ്മകൾ പരിഹരിച്ച് ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് ബെവ്ക്യു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലഘട്ടത്തിൽ മദ്യം ഓൺലൈൻ വഴി വിതരണം ചെയ്യാൻ സർക്കാർ നടപ്പിലാക്കിയ ബെവ്ക്യു മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ സംസ്ഥാന ബവ്‌റിജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വിലയിരുത്തി. ഉപഭോക്താക്കൾക്ക് മൊബൈൽ ആപ് വഴി ടോക്കൺ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് 6.30 മുതൽ ബവ് ക്യൂ ആപ് വഴി 30 ലേക്കുള്ള ടോക്കണുകൾ ലഭിക്കും.

ഒരു ദിവസം ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കൾക്കാണ് സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവുക. മെയ്‌ 31, ജൂൺ ഒന്ന് (ഡ്രൈ ഡേ) തീയതികളിൽ മദ്യവിതരണ കേന്ദ്രങ്ങൾക്ക് അവധിയാണ്. ജൂൺ രണ്ടു മുതൽ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് പൂർണമായ സംവിധാനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ബവ്കോ എംഡി അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP