Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാട്ടക്കാലവധി തീർന്ന തോട്ടംഭൂമികൾ തിരിച്ചു പിടിക്കാൻ റവന്യൂവകുപ്പ്; സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം; നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി എറ്റെടുക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്നും ആദ്യ നടപടി തുടങ്ങും

പാട്ടക്കാലവധി തീർന്ന തോട്ടംഭൂമികൾ തിരിച്ചു പിടിക്കാൻ റവന്യൂവകുപ്പ്; സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം; നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി എറ്റെടുക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്നും ആദ്യ നടപടി തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി എറ്റെടുക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പടെ പാട്ടക്കാലവധി തീർന്ന തോട്ടംഭൂമികൾ തിരിച്ചു പിടിക്കാൻ റവന്യൂവകുപ്പ് നടപടികൾക്കൊരുങ്ങുന്നു. ഇതിനായി സിവിൽകേസുകൾ നൽകാനാണ് റവന്യൂവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തോട്ടംഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാനായി സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞവർഷം കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാ​ഗമായി ചെറുവള്ളി എസ്റ്റേറ്റിനായുള്ള കേസാവും ആദ്യം കോട്ടയത്തെ സിവിൽ കോടതിയിൽ നൽകുകയെന്നും സൂചന ലഭിക്കുന്നത്. ഭൂമിതിരിച്ചുപിടിക്കുന്നതിന്റെ ഭാ​ഗമായി നടപടി പൂർത്തിയായതായി ഇതുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.

റവന്യൂവകുപ്പിന് കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മറ്റു തോട്ടങ്ങൾ സംബന്ധിച്ച സിവിൽ കേസുകൾ അതത് ജില്ലകളിൽ നൽകാനുള്ള നടപടികളും ഇതോടപ്പം തുടങ്ങി. ഹാരിസൺ മലയാളം ലിമിറ്റഡും അവരിൽനിന്ന് ഭൂമി വാങ്ങിയവരും കൈവശംവെച്ച ഭൂമി സർക്കാരിന്റെതാണെന്നും ഭൂസംരക്ഷണ നിയമപ്രകാരം ഇത് ഏറ്റെടുക്കാമെന്നും സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, കമ്പനികൾ കോടതിയെ സമീപിച്ചതോടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നു തീരുമാനിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി 38.17 ലക്ഷം ഏക്കർ തോട്ടം ഉടമകൾ കൈവശംവെച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ നേരത്തേ മന്ത്രിസഭ തീരുമാനിച്ചിരുന്നു
പാട്ടക്കാലാവധി നേരത്തേതന്നെ അവസാനിച്ചിട്ടുള്ളതിനാൽ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നാണ് റവന്യൂവകുപ്പിന്റെ വാദം. 2263 ഏക്കർ ഭൂമിയാണ് ചെറുവള്ളിയിലുള്ളത്. ഇതിൽ ആയിരം ഏക്കറെങ്കിലും വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക നി​ഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP