Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കള്ളല്ലാതെ മറ്റൊന്നും വിളമ്പാൻ ഷാപ്പുകാർക്ക് അനുവാദമില്ലാതിരുന്നിട്ടും കുപ്പിയ്‌ക്കൊപ്പം മേശയിലെത്തുന്നത് കരിമീൻ മുതൽ താറാവ് റോസ്റ്റ് വരെ ; ചൂരക്കണ്ടിയിലെ പൗരസമിതി പ്രവർത്തകർക്ക് വിവരാവകാശം വഴി ലഭിച്ചത് ഷാപ്പ് നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ; ഭക്ഷണത്തിൽ ആകർഷിച്ച് 'കുപ്പി'യിലേക്ക് പ്രവേശിക്കുന്നവരിൽ സ്‌കൂൾ കുട്ടികളും !

കള്ളല്ലാതെ മറ്റൊന്നും വിളമ്പാൻ ഷാപ്പുകാർക്ക് അനുവാദമില്ലാതിരുന്നിട്ടും കുപ്പിയ്‌ക്കൊപ്പം മേശയിലെത്തുന്നത് കരിമീൻ മുതൽ താറാവ് റോസ്റ്റ് വരെ ; ചൂരക്കണ്ടിയിലെ പൗരസമിതി പ്രവർത്തകർക്ക് വിവരാവകാശം വഴി ലഭിച്ചത് ഷാപ്പ് നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ; ഭക്ഷണത്തിൽ ആകർഷിച്ച് 'കുപ്പി'യിലേക്ക് പ്രവേശിക്കുന്നവരിൽ സ്‌കൂൾ കുട്ടികളും !

മറുനാടൻ ഡെസ്‌ക്‌

നിലമ്പൂർ: ആവി പറക്കുന്ന കരിമീനും കൊഞ്ചും മുതൽ താറാവ് റോസ്റ്റ് വരെയുള്ള വിഭവങ്ങളുടെ ചിത്രങ്ങൾ പരസ്യമായി വയ്ക്കുന്ന കള്ളു ഷാപ്പുകളുടെ എണ്ണം വർധിച്ച് വരികയാണ്. അതിനിടെയാണ് ഷാപ്പുകളിൽ കള്ളല്ലാതെ മറ്റൊന്നും വിളമ്പാൻ അനുവാദമില്ലെന്ന എക്‌സൈസ് അധികൃതരുടെ വെളിപ്പെടുത്തലും ശ്രദ്ധേയമാകുന്നത്. ചൂരക്കണ്ടി പൗരസമിതിയാണ് ഇത് പുറംലോകം അറിഞ്ഞതിന് പിന്നിൽ. പൗരസമിതി പ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് നിലമ്പൂർ എക്‌സൈസ് വിവരാവകാശം വഴി ഉത്തരം നൽകിയരുന്നു.  ഇതാണ് ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്.

നിലമ്പൂർ ചുങ്കത്തറയ്ക്കടുത്ത് ചൂരക്കണ്ടിയിൽ കള്ളുഷാപ്പ് ആരംഭിക്കാനിരിക്കുകയാണെന്ന് നാട്ടുകാർ അറിഞ്ഞതോടെ അതിനെതിരെ തിരിയുകയും പൗരസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ഷാപ്പുകളിൽ കപ്പയും മീൻകറിയും ഉൾപ്പെടെ ഭക്ഷണം വിളമ്പുന്നുണ്ട്. ചിലയിടങ്ങളിൽ ഇടപാടുകാരെ ആകർഷിക്കാൻ ഷാപ്പിനു മുന്നിൽ കരിമീൻ, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോർഡും വച്ചിരിക്കുന്നത് കാണാം.

ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാൻ സ്‌കൂൾ വിദ്യാർത്ഥികൾ വരെ ഷാപ്പുകളിലെത്തുന്നു എന്നതും ആശങ്ക ഉണർത്തുന്ന കാര്യമാണ്. കള്ളിൽ തുടങ്ങി ക്രമേണ മദ്യത്തിന് അടിമകളാകുന്നു. ഭക്ഷണവും കള്ളും പാഴ്സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്. ക്ലാസിൽ കള്ള് കൊണ്ടുവന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകർ പിടികൂടിയത് ഈയിടെയാണ്.

കള്ളിനൊപ്പം 'ടച്ചിങ്സ്' വിൽക്കാൻപോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്. ഭക്ഷ്യസുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി ഉണ്ടെങ്കിൽ മാത്രമേ ഭക്ഷണം വിളമ്പാൻ സാധിക്കൂ. ഉപയോഗിക്കുന്ന വെള്ളം മൂന്നുമാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാർക്ക് ആരോഗ്യവകുപ്പിന്റെ ഹെൽത്ത് കാർഡ് വേണം തുടങ്ങി നിബന്ധനകൾ വേറെയുമുണ്ട്.

ഇത്രയും നിയമങ്ങൾ നിലനിന്നിട്ടും കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇതൊന്നും പാലിക്കുന്നില്ല. നിലമ്പൂർ എക്‌സൈസ് സർക്കിളിലെ ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവില്പനയുണ്ട്. എന്നാൽ സർക്കിൾ പരിധിയിലെ ഷാപ്പുകളിൽ ഭക്ഷണവില്പന നടക്കുന്നില്ലെന്നാണ് ചൂരക്കണ്ടി പൗരസമിതിക്കു ലഭിച്ച മറുപടിയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP