Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

256 ലൈംഗികപീഡന കേസുകളും 12 കൊലപാതകവും 32 വധശ്രമങ്ങളുമടക്കം കൊച്ചിയിൽ നിന്നും പുറത്ത് വരുന്നത് ക്രിമിനൽ വാഴ്‌ച്ചയുടെ വാർഷിക കണക്ക് ; നൈറ്റ് പട്രോളിങ് അടക്കം പൊലീസ് ശക്തമാക്കിയിട്ടും കുറ്റവാളികളുടെ എണ്ണം മുകളിലേക്ക് തന്നെ; നഗരമധ്യത്തിൽ വച്ച് നടന്ന തട്ടിക്കൊണ്ട് പോകൽ കണ്ട് ഞെട്ടി നാട്ടുകാർ

256 ലൈംഗികപീഡന കേസുകളും 12 കൊലപാതകവും 32 വധശ്രമങ്ങളുമടക്കം കൊച്ചിയിൽ നിന്നും പുറത്ത് വരുന്നത് ക്രിമിനൽ വാഴ്‌ച്ചയുടെ വാർഷിക കണക്ക് ; നൈറ്റ് പട്രോളിങ് അടക്കം പൊലീസ് ശക്തമാക്കിയിട്ടും കുറ്റവാളികളുടെ എണ്ണം മുകളിലേക്ക് തന്നെ; നഗരമധ്യത്തിൽ വച്ച് നടന്ന തട്ടിക്കൊണ്ട് പോകൽ കണ്ട് ഞെട്ടി നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 12 കൊലപാതകവും 32 വധശ്രമങ്ങളും 256 ലൈംഗിക പീഡന കേസുകളും !കഴിഞ്ഞ ഒരു വർഷം മാത്രം കൊച്ചിയിൽ രേഖപ്പെടുത്തിയ ക്രിമിനൽ കുറ്റങ്ങളുടെ എണ്ണം കേട്ടാൽ തന്നെ ഞെട്ടും. കൊച്ചിയെ ഒരു കൊച്ചു മുംബൈയാക്കാനാണോ ഇവിടെയുള്ള ക്രിമിനൽ സംഘങ്ങളുടെ ശ്രമം എന്ന് തോന്നിപ്പോകും വിധമുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം തന്നെ കൊച്ചിയിൽ നഗരമധ്യമത്തിൽ വച്ച് ഒരാളെ അടിച്ച് അവശനാക്കി അയാളുടെ തന്നെ വാഹനത്തിൽ തട്ടിക്കൊണ്ട് പോയത് ഏവരേയും ഞെട്ടിച്ച ഒന്നായിരുന്നു.

രക്ഷപെടുന്നതിനിടെ ഒരു ഇരുചക്രയാത്രികന് സ്വന്തം ജീവനാണ് നൽകേണ്ടി വന്നത്. കൊച്ചിയിലെ ക്രിമിനൽ സംഘങ്ങൾ കരുതുന്നതിലും അധികം ശക്തിയോടെയാണ് വളരുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ ഇവിടെ നടക്കുന്ന സംഭവങ്ങൾ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 13 തട്ടിക്കൊണ്ട് പോകൽ കേസികളിൽ 9 കേസുകളും സ്ത്രീകളേയും കുട്ടികളേയുമാണ്. നൈറ്റ് പട്രോളിങ്ങും സുരക്ഷാ ക്യാമറ അടക്കമുള്ള സന്നാഹങ്ങളുമായി പൊലീസ് ജാഗ്രതയോടെയിരുന്നിട്ടും പശ്ചിമ കൊച്ചി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ക്രിമിനിലുകളുടെ എണ്ണം പെരുകി വരികയാണ്.

കഴിഞ്ഞ വർഷം മാത്രം കൊച്ചി നഗരത്തിൽ 12 കൊലപാതകങ്ങളാണ് നടന്നത്. കൂടെ, 32 വധശ്രമങ്ങളും. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ റെക്കോഡ് വളർച്ചയാണ് കൊച്ചിയിൽ ഉണ്ടായിരിക്കുന്നത്. 3,254 കേസുകളുടെ വർധനയാണ് കഴിഞ്ഞ വർഷമുണ്ടായത്. 20,384 കേസുകളാണ് 2018-ൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 84 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. 2017-നെ അപേക്ഷിച്ച് ഒരു കേസിന്റെ കുറവുണ്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വളർച്ചയാണ് കാണുന്നത്. 2012-ൽ കേവലം 28 ബലാത്സംഗ കേസുകൾ മാത്രമായിരുന്നു കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരുന്നത്.

256 ലൈംഗിക പീഡന കേസുകളും 67 ലൈംഗിക അതിക്രമങ്ങളുമാണ് 2018-ൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിലുണ്ടായ വർധന ഇവിടെയും പ്രകടമാണ്. സ്ത്രീകളും കുട്ടികളും അടക്കം ക്രിമിനലുകളുടെ ക്രൂരതകൾക്ക് നിരന്തരം ഇരയായി മാറുന്നു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.കവർച്ച-61, കൂട്ടംചേർന്നുള്ള കവർച്ച-ഏഴ്, മോഷണം -301, വാഹന മോഷണം-87, പരിക്കേല്പിക്കൽ-374, തട്ടിപ്പ് കേസ്-420, ഭവനഭേദനം-93 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം കൊച്ചിയിൽ അരങ്ങേറിയ മറ്റ് പ്രധാന കുറ്റകൃത്യങ്ങൾ.

കൊച്ചി പനമ്പിള്ളി നഗറിൽ നടിയുടെ ബ്യൂട്ടി പാർലറിലെ വെടിവെപ്പോടു കൂടി കൊച്ചിയിലെ ക്രിമിനൽ സംഘങ്ങൾക്കുള്ള അധോലോക ബന്ധവും പുറത്തുവന്നു. മുംബൈ അധോലോക നായകൻ രവി പൂജാരിക്ക് കൊച്ചിയിലെ ക്രിമിനൽ സംഘങ്ങളിലുള്ള ബന്ധമാണ് ഇത്തരം ഒരു വെടിവെപ്പ് കൊച്ചിയിൽ അരങ്ങേറാൻ കാരണം. പ്രാദേശിക ബന്ധമില്ലാതെ ഒരാൾക്കും കൊച്ചി പോലുള്ള നഗരത്തിൽ പട്ടാപ്പകൽ ഇത്തരം ഒരു അതിക്രമം നടത്താനാകില്ല. എന്നാൽ, കേസിൽ ഇന്നും ഒരു തുമ്പും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP